- Trending Now:
ബാങ്ക് വായ്പയെടുത്ത് പ്രവർത്തിക്കുന്ന ചെറു സംരംഭങ്ങൾക്കാണ് മൂന്ന് വർഷത്തേക്ക് സഹായം ലഭിക്കുക
വീട്ടിൽ നാനോ സംരംഭങ്ങൾ നടത്തുന്നവർക്ക് പലിശ സബ്സിഡി നൽകുന്ന പദ്ധതി തുടർന്ന് സർക്കാർ. എട്ട് ശതമാനം വരെ പലിശ ഇളവ് ലഭിക്കുന്ന പദ്ധതിക്കായി ഓൺലൈനിലൂടെ അപേക്ഷ നൽകാം. 10 ലക്ഷം രൂപക്ക് താഴെ ബാങ്ക് വായ്പയെടുത്ത് പ്രവർത്തിക്കുന്ന ചെറു സംരംഭങ്ങൾക്കാണ് മൂന്ന് വർഷത്തേക്ക് സഹായം ലഭിക്കുക
വീട്ടിൽ നാനോ സംരംഭങ്ങൾ നടത്തുന്നവർക്ക് പലിശ സബ്സിഡി നൽകുന്ന പദ്ധതി തുടർന്ന് സർക്കാർ. എട്ട് ശതമാനം വരെ പലിശ ഇളവ് ലഭിക്കുന്ന പദ്ധതിക്കായി ഓൺലൈനിലൂടെ അപേക്ഷ നൽകാം.പരമാവധി 10 ലക്ഷം രൂപ വരെ മൂലധന വായ്പയെടുത്ത ഗാർഹിക സംരംഭങ്ങൾക്ക്, അവർ അടച്ച പലിശയുടെ ഒരു ഭാഗം തിരികെലഭിക്കും. പദ്ധതിക്ക് കീഴിൽ വനിതാ, പട്ടിക ജാതി- പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ടവരുടെ യൂണിറ്റുകൾക്ക് അവർ അടച്ചു കഴിഞ്ഞ മൂലധന വായ്പയുടെ എട്ട് ശതമാനം പലിശ തുകയാണ് സബ്സിഡിയായി ലഭിക്കുക. പരമാവധി മൂന്ന് വർഷത്തേയ്ക്ക് ആണ് തുക തിരിച്ചു നൽകുന്നത്.
സംരംഭക വർഷം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം കോർപ്പറേഷന്
... Read More
യോഗ്യതയുള്ള മറ്റ് യൂണിറ്റുകൾക്ക് മൂലധന വായ്പയുടെ ആറ് ശതമാനം വരെയാണ് പലിശ സബ്സിഡിയായി ലഭിക്കുന്നത്. മൂന്ന് വർഷത്തേക്ക് തന്നെയാണ് സഹായം. യന്ത്ര സാമഗ്രികൾ, അവശ്യ ഓഫീസ് ഉപകരണങ്ങൾ, വൈദ്യുതീകരണം എന്നിവയ്ക്ക് വേണ്ടിയെടുത്ത വായ്പ തുക മാത്രമേ ഈ പദ്ധതിയിൽ പരിഗണിയ്ക്കൂ. സ്ഥലം, കെട്ടിടം എന്നിവയ്ക്കുള്ള വായ്പ തുക പരിഗണിയ്ക്കില്ല. എടുത്ത വായ്പയുടെ തിരിച്ചടവ് ആദ്യ മൂന്ന് വർഷങ്ങളിൽ എപ്പോഴെങ്കിലും മുടങ്ങിയാൽ ആ വർഷത്തെ പലിശയിളവ് ലഭിക്കില്ല എന്നതും ശ്രദ്ധേയമാണ്.
എല്ലാ നാനോ സംരംഭങ്ങൾക്കും സഹായം ലഭിക്കുമോ?
ഉത്പാദന,സേവന മേഖലയിലും,ജോബ് വർക്ക് മേഖലയിലും പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് പദ്ധതിയ്ക്ക് കീഴിൽ പലിശ ഉളവ് ലഭ്യമാണ്.
മലിനീകരണ നിബന്ധനകൾ പ്രകാരം ധവള, ഹരിത ഇനത്തിൽപ്പെട്ട യൂണിറ്റുകൾക്ക് സഹായം ലഭിക്കും. 5 HPയോ അതിൽ താഴെയോ വൈദ്യുതോർജ്ജം ഉപയോഗിക്കുന്ന യൂണിറ്റുകൾക്കായിരിക്കും പലിശ ഇളവ്.
കേരളത്തിലെ 12 ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതികവിദ്യകളില്‍ പ്രായോഗിക പരിശീലനം... Read More
സംരംഭക സഹായ പദ്ധതിയിലോ, മറ്റേതെങ്കിലും കേന്ദ്ര- സംസ്ഥാന പദ്ധതിയിലോ അപേക്ഷിക്കാൻ അർഹതയുള്ള ഉത്പാദന യൂണിറ്റുകൾക്ക് പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയില്ല. ഏതെങ്കിലും സർക്കാർ ഏജൻസിയിൽ നിന്നും വളരെ കുറഞ്ഞ പലിശ നിരക്കിൽ പദ്ധതിത്തുക ലഭ്യമാക്കിയ യൂണിറ്റുകൾക്കും സഹായം ലഭിക്കില്ല. നേരിട്ടോ ഓൺലൈൻ ആയോ പദ്ധതിയിലേക്ക് അപേക്ഷിക്കാം. താലൂക്ക് വ്യവസായ ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർക്കാണ് അപേക്ഷയും, അനുബന്ധ രേഖകളും നൽകേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.