- Trending Now:
പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള 'നാഞ്ചിൽ 2.0' ക്ക് നാളെ (ഒക്ടോബർ 27) പൊന്നാനി നിളയോര പാതയിൽ തുടക്കമാവും. നാളെ വൈകീട്ട് മൂന്നിന് കായിക വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ മേള ഉദ്ഘാടനം ചെയ്യും. പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഒക്ടോബർ 31 വരെയാണ് പ്രദർശന വിപണന മേള നടക്കുക.
അഗ്രിന്യൂട്രിഗാർഡൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പ്രദർശന മേളയിൽ നടക്കും. കാർഷിക മേഖലയിലെ സംരംഭ സാധ്യതകൾ ചർച്ചചെയ്യുന്ന സെമിനാറുകൾ, കുടുംബശ്രീ വനിതകളുടെ കൈപ്പുണ്യം നേരിട്ട് കാണാനും രുചിക്കാനും ഭക്ഷ്യ മേള, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള ചെറുധാന്യങ്ങളുടെ വിത്ത് ശേഖരവും മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രദർശനം, കാർഷിക യന്ത്രങ്ങളുടെ പ്രദർശനം, എസ്.എം.എ.എം പദ്ധതി സൗജന്യ രജിസ്ട്രേഷൻ എന്നിവ മേളയിലുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.