Sections

നോർക്ക പ്രവാസി സംരംഭകത്വ ശിൽപശാല: പേര് രജിസ്റ്റർ ചെയ്യാം

Thursday, Jun 06, 2024
Reported By Admin
Norka Pravasi Entrepreneurship Workshop

മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംരംഭകത്വ ശിൽപശാല ജൂൺ 22 ന് പൊന്നാനിയിലും, 24 ന് നിലമ്പൂരിലുമായി നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള നാളിതുവരെ രജിസ്റ്റർ ചെയ്യാത്തവർ ജൂൺ 15 ന് മുൻപായി എൻ.ബി.എഫ്.സിയിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. പരിശീലന പരിപാടിയുടെ വേദി രജിസ്റ്റർ ചെയ്യുന്നവരെ നേരിട്ട് അറിയിക്കും.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.