Sections

ഫെസ്റ്റിവല്‍ സീസണിനായി ആളെ കൂട്ടി മിന്ത്ര; ആഘോഷ കാലത്ത് 16000 പേര്‍ക്ക് ജോലി

Saturday, Sep 10, 2022
Reported By admin
mynthra

ഇതില്‍ തന്നെ 2500 പേര്‍ സ്ത്രീകളും 300 പേര്‍ ഭിന്ന ശാരീരികശേഷി ഉള്ളവരും ആയിരിക്കും


വരാനിരിക്കുന്ന ആഘോഷ കാലത്തേക്ക് കൂടുതല്‍ കച്ചവടം ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ റീടെയ്ലറായ മിന്ത്ര ഒരുക്കങ്ങള്‍ തുടങ്ങി. ഇ - കൊമേഴ്‌സ് ഭീമന്‍ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ഇക്കുറി 16000 പേര്‍ക്ക് ഈ ഫെസ്റ്റിവല്‍ കാലത്ത് ജോലി നല്‍കും. തങ്ങളുടെ ഡെലിവറി പാര്‍ട്ണര്‍മാര്‍ വഴിയാണ് ഇത്രയും തൊഴിലവസരങ്ങള്‍ നേരിടും അല്ലാതെയും നല്‍കുന്നതെന്ന് മിന്ത്ര വ്യക്തമാക്കി. ഫെസ്റ്റിവല്‍ കാലത്ത് ഉണ്ടാകാനിടയുള്ള വില്‍പ്പന വളര്‍ച്ച ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഈ നീക്കം.

ഈ ഫെസ്റ്റിവല്‍ കാലത്ത് 15 ലക്ഷം സ്‌റ്റൈലുകള്‍ ആണ് ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക. മിഡില്‍ ലെവല്‍ വരെയുള്ള ഡെലിവറികള്‍ക്കായി 6300 ജീവനക്കാര്‍ക്കാണ് അധികമായി നിയമനം നല്‍കുക. ഡെലിവറിയുടെ അവസാന ഘട്ടത്തെ ശക്തിപ്പെടുത്താന്‍ 3000 പേരെ കൂടി അധികമായി നിയമിക്കും. ഇതില്‍ തന്നെ 2500 പേര്‍ സ്ത്രീകളും 300 പേര്‍ ഭിന്ന ശാരീരികശേഷി ഉള്ളവരും ആയിരിക്കും.

തങ്ങളുടെ സംവിധാനം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകുന്നതിനായി മറ്റ് 6000 പേരെ കൂടി നിയമിക്കും. മിന്ത്രയുടെ കസ്റ്റമര്‍ സര്‍വീസ് സപ്പോര്‍ട്ട് സംവിധാനം ശക്തിപ്പെടുത്തുന്നതിനായി 1000 പേരെ കൂടി നിയമിക്കുന്നുണ്ട്.  പ്രധാന കേന്ദ്രങ്ങളായ ബെംഗളൂരു, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ തരംതിരിക്കല്‍, ഗ്രേഡിംഗ്, പാക്ക് ചെയ്യല്‍ തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ കൂടുതല്‍ പേരെ നിയമിക്കും. 

മിന്ത്രയുടെ ഉത്സവ സീസണില്‍ പ്രത്യേകിച്ച് ബിഗ് ഫാഷന്‍ ഫെസ്റ്റിവല്‍ വേളയില്‍ രാജ്യത്തുടനീളമുള്ള ഡെലിവറി ജീവനക്കാര്‍ക്ക് പുതിയ ജോലി അവസരങ്ങള്‍ നല്‍കുന്നു. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നു. ജീവനക്കാര്‍ക്ക് സാധാരണ ശമ്പളത്തിന് പുറമെ ഉത്സവ ബോണസുകള്‍, സ്‌പോട്ട് അവാര്‍ഡുകള്‍ എന്നിങ്ങനെ ഒന്നിലധികം ആനുകൂല്യങ്ങളും അംഗീകാരങ്ങളും നല്കാന്‍ മിന്ത്ര തയ്യാറാകുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.