- Trending Now:
ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ ആദ്യ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായി എംവിഎസ് മൂര്‍ത്തി ചുമതലയേറ്റു.ബാങ്കിന്റെ മാര്‍ക്കറ്റിങ്ങില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരിക എന്ന ഉത്തരവാദിത്തമാണ് ഇദ്ദേഹത്തിനുള്ളത്. ബാങ്കിന്റെ ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍, കസ്റ്റമര്‍ എക്‌സപീരിയന്‍സ്, സാങ്കേതിക വിദ്യ എന്നിവയുടെ സംയോജനവും പുതിയ സിഎംഒയുടെ മേഖലയാണ്.ഫെഡറല്‍ ബാങ്കില്‍ ചുമതലയേറ്റെടുക്കുന്നതിനു മുമ്പെ ടാറ്റ എഎംസിയുടെ മാര്‍ക്കറ്റിങ്, ഡിജിറ്റല്‍, കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് എന്നിവയുടെ ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഉയര്‍ന്ന വളര്‍ച്ച നേടിയ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡാണ് മൂര്‍ത്തിയ്ക്കുള്ളത്. സിഎക്‌സഒ-ലെവല്‍ മാര്‍ക്കറ്റിങ് ബിസിനസ് വിഭാഗത്തിന്റെ മേധാവിയായി പരിചയസമ്പത്തുള്ള ആളുകൂടിയാണ്.ബാങ്കിങ്, ഇന്‍ഷുറന്‍സ്, ബ്രോക്കിങ്, മ്യൂച്വല്‍ ഫണ്ടുകള്‍ മുതലായ മേഖലകളിലെല്ലാം അദ്ദേഹത്തിന് അനുഭവ പരിചയമുണ്ട്. ഒഗില്‍വി, ഊര്‍ജ്ജ കമ്മ്യൂണിക്കേഷന്‍സ്, ഐസിഐസിഐ ബാങ്ക്, എഡില്‍വൈസ്, ടാറ്റ എഐജി, ടാറ്റ മ്യൂച്വല്‍ ഫണ്ട് മുതലായ കമ്പനികളോടൊപ്പം പ്രവര്‍ത്തിച്ചു.
ഫെഡറല്‍ ബാങ്കിന് രാജ്യത്ത് 1300 ബാങ്കിങ് ഔട് ലെറ്റുകളും, 1886 ഓളം എടിഎം/റീസൈക്ലഴ്‌സും ബാങ്കിനുണ്ട്. ബാങ്കിന്റെ ആകെ നിക്ഷേപവും, അഡ്വാന്‍സും അടക്കം മാര്‍ച്ച് 31, 2022 ല്‍ ബാങ്കിന്റെ ബിസിനസ് 3.29 ലക്ഷം കോടിരൂപയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.