- Trending Now:
മരുന്നുകള്‍ കുറഞ്ഞ വിലയില്‍ സംസ്ഥാനത്തുടനീളം ലഭ്യമാക്കാന്‍ ആരംഭിച്ച സംരംഭമാണ് എം വി ആര്‍ ഫാര്‍മ കെയര്‍
എം വി ആര്‍ ഫാര്‍മ കെയര്‍ ശൃംഖലയിലെ ഏഴാമത്തെ ശരിവില ഇംഗ്ലീഷ് മരുന്ന് വില്‍പന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്‍.സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു.കോഴിക്കോടും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഏറെ ഗുണകരമാണ് ഈ സ്ഥാപനമെന്ന് അദ്ദേഹം പറഞ്ഞു. ആഴ്ചവട്ടം ലാഡര്‍ മാങ്കാവ് ഗ്രീന്‍സ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി, കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി നാരായണന്‍ കുട്ടിയില്‍ നിന്നും ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. ലാഡര്‍ ജനറല്‍ മാനേജര്‍ കെ.വി. സുരേഷ് ബാബു, കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിസ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എം വി ആര്‍ കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ. ജയേന്ദ്രന്‍ സ്വാഗതവും എം വി ആര്‍ ഫാര്‍മ കെയര്‍ ഹെഡ് ഓഫ് ഓപ്പറേഷന്‍സ് രാഹുല്‍ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
കാന്‍സര്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കുറഞ്ഞ വിലയില്‍ സംസ്ഥാനത്തുടനീളം ലഭ്യമാക്കാന്‍ ആരംഭിച്ച സംരംഭമായ എം വി ആര്‍ ഫാര്‍മ കെയര്‍ ഒരു വര്‍ഷം പിന്നിട്ടു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കോഴിക്കോട് - കാവ് സ്റ്റോപ്പ്, മാവൂര്‍ -കുളിമാട്, എടപ്പാള്‍ എന്നിവിടങ്ങളില്‍ ശരിവില ഔട്ട്‌ലറ്റ് ഇതിനകം ആരംഭിച്ചു. വൈകാതെ കൂടുതല്‍ ഔട്ട്‌ലറ്റ്കള്‍ കേരളത്തിലുടനീളം തുടങ്ങാനാണ് ഫാര്‍മ കെയര്‍ സെന്ററിന്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.