- Trending Now:
മൂവാറ്റുപുഴ കാർഷിക മേള ഏപ്രിൽ 21 മുതൽ 30 വരെ ഇ ഇ സി മാർക്കറ്റ് ഗ്രൗണ്ടിൽ വച്ചു നടത്തുന്നു. കൃഷി വകുപ്പ്, ജില്ലാ ഭരണകുടം, ഡിടിപിസി, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് മേള സംഘടിപ്പിക്കുന്നത്.
കാർഷികോൽപന്ന മേള, കാർഷിക മത്സരങ്ങൾ, കാർഷിക വാരാചരണം, കർഷക സെമിനാറുകൾ, എന്നിവയെല്ലാം കാർഷിക മേളയിൽ ഉണ്ടാകും. കർഷക അവാർഡുകൾ, നാട്ടുചന്ത, അഗ്രി ഇൻവെസ്റ്റേഴ്സ് മീറ്റ്, ഇന്നവേഷൻ സെന്റർ, പാനൽ ചർച്ചകൾ, സ്റ്റുഡന്റ് ഫാമിങ് ഡേ, പി ഫോർ പെറ്റ്സ്, കൃഷി കല തുടങ്ങി ഓരോ ദിനവും വ്യത്യസ്ത പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.
ശീതീകരിച്ച ഒരു ലക്ഷം ചതുരശ്ര അടി പവിലിയനിലാണ് മേള ഒരുങ്ങുന്നത്. കാർഷികമേളയ്ക്കു പുറമേ ഊട്ടി മാതൃകയിലുള്ള പുഷ്പമേള, സസ്യപ്രദർശനവും വിൽപനയും, കൃത്രിമ വനം, വളർത്തു മൃഗങ്ങളുടെ സംഗമം, തുരങ്കപ്പാതയിലൂടെ അലങ്കാര മത്സ്യ പ്രദർശനം, സർക്കാർ-അർധ സർക്കാർ സ്റ്റാളുകൾ, വ്യാപാര വിപണന മേള, അസ്ട്രോ ഫിസിക്സ് പവിലിയൻ, കുടുംബശ്രീ ഭക്ഷ്യമേള, ഫുഡ് വ്ലോഗർ കോർണർ, വിപുലമായ കലാസന്ധ്യ, അമ്യൂസ്മെന്റ് കാർണിവൽ, ഇൻസ്റ്റലേഷനുകൾ, സെൽഫി കോർണർ, ഭാഗ്യ പരീക്ഷണ നറുക്കെടുപ്പ്, എന്നിവയും സംഘടിപ്പിക്കുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.