Sections

പരസ്പര വ്യാപാര ഇടപാടുകൾ ഇനി രൂപയിലും ദിർഹത്തിലും

Sunday, Jul 16, 2023
Reported By admin
india

ഓൺലൈൻ പണമിടപാട് സംവിധാനവും യുഎഇയുടെ പണമിടപാട് സംവിധാനവും ബന്ധിപ്പിക്കും


പരസ്പര വ്യാപാര ഇടപാടുകൾ സ്വന്തം കറൻസികളിൽ നടത്താൻ ഇന്ത്യയും യുഎഇയും ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മൊഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാനുമായി അബുദാബിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ ഏകീകൃത ഓൺലൈൻ പണമിടപാട് സംവിധാനവും യുഎഇയുടെ പണമിടപാട് സംവിധാനവും ബന്ധിപ്പിക്കും.

ഇടപാടുകളിൽ ഇന്ത്യൻ രൂപയും യുഎഇ ദിർഹവും ഉപയോഗിക്കാൻ പ്രത്യേക ചട്ടക്കൂട് രൂപീകരിക്കും. ഇത് സംബന്ധിച്ച ധാരണപത്രങ്ങളിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസും യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മൊഹമ്മദ് ബലമയും ഒപ്പിട്ടു. കഴിഞ്ഞ വർഷം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടശേഷം ഇരു രാജ്യത്തിനുമിടയിലുള്ള വ്യാപാരത്തിൽ 20 ശതമാനം വർധനയുണ്ടായതായി മോദി പറഞ്ഞു.

അബുദാബിയിൽ ഐഐടി ഡൽഹിയുടെ ക്യാമ്പസ് ആരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസവകുപ്പും ഇതിനായുള്ള ധാരണപത്രത്തിൽ ഒപ്പിട്ടു.  ഈ വർഷം യുഎഇയിൽ നടക്കാനിരിക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടി (കോപ് 28)ക്കായി നടക്കുന്ന ഒരുക്കങ്ങൾ സംബന്ധിച്ചും ചർച്ച നടത്തി.  ഉച്ചകോടിയുടെ നിയുക്ത പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബറുമായി മോദി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.