- Trending Now:
രാജ്യത്ത് സിസ്റ്റമിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിങ് (എസ്.ഐ.പി.) വഴി മ്യൂച്വല്‍ ഫണ്ടിലുള്ള നിക്ഷേപം കുതിച്ചുയരുന്നു. തുടര്‍ച്ചയായി മൂന്നുമാസം 20 ലക്ഷത്തിലധികം പുതിയ എസ്.ഐ.പി. അക്കൗണ്ടുകളാണ് തുറന്നതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓഗസ്റ്റില്‍ മാത്രം 24.9 ലക്ഷം പുതിയ അക്കൗണ്ടുകള്‍ തുറന്നു. ദീര്‍ഘകാല ശരാശരിയുടെ രണ്ടര ഇരട്ടിയാണിത്.
രാജ്യത്ത് നിലവില്‍ എസ്.ഐ.പി. വഴിയുള്ള മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകള്‍ 4.3 കോടിയിലെത്തിയിട്ടുണ്ട്. 12 മാസത്തിനിടെ മാത്രം ഒരു കോടി പുതിയ അക്കൗണ്ടുകള്‍ രജിസ്റ്റര്‍ചെയ്തു. ആകെയുള്ളതിന്റെ 25 ശതമാനത്തോളം വരുമിത്. എസ്.ഐ.പി. അക്കൗണ്ടുകള്‍ വഴി കൈകാര്യംചെയ്യുന്ന ആസ്തി 5.3 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. ആകെ മ്യൂച്വല്‍ഫണ്ട് ആസ്തികളുടെ 14.4 ശമതാനമാണിത്. അതേസമയം, എസ്.ഐ.പി.യിലെ ശരാശരി നിക്ഷേപം മുന്‍വര്‍ഷത്തെ 2,355 രൂപയില്‍നിന്ന് 2,294 രൂപയായി കുറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.