- Trending Now:
കൊച്ചി: 2024 സാമ്പത്തിക വർഷം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 14 ലക്ഷം കോടി രൂപ വർധിച്ച് 53.40 ലക്ഷം കോടി രൂപയിലെത്തിയതായി 2024 മാർച്ചിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2023 മാർച്ചിലെ 39.42 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 35 ശതമാനം വർധനവാണിത്.
2021 സാമ്പത്തിക വർഷം ഈ മേഖലയിൽ ഉണ്ടായ 41 ശതമാനം വർധനവിന് ശേഷമുള്ള ഏറ്റവും വലിയ വർധനവാണിത്. 17.78 കോടി ഫോളിയോകൾ എന്ന റെക്കോർഡ് വളർച്ചയുടെ കൂടി പിൻബലത്തിലാണ് ഈ നേട്ടം.
ഏകദേശം 4.46 കോടി നിക്ഷേപകർ ഈ രംഗത്തുണ്ടെന്നാണ് അനുമാനിക്കുന്നത്. നിക്ഷേപകരുടെ 23 ശതമാനം വനിതകളും 77 പുരുഷൻമാരുമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഓഹരി, ഹൈബ്രിഡ്, സൊല്യൂഷൻ അധിഷ്ഠിത പദ്ധതികൾ തുടങ്ങിയവയിലാണ് വ്യക്തിഗത നിക്ഷേപകർ കൂടുതൽ താൽപര്യം കാട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.