- Trending Now:
കൊച്ചി: എം മാത്യു മുത്തൂറ്റ് ഗ്രൂപ്പിൻറെ ഭാഗമായ മുത്തൂറ്റ് റോയൽ ഗോൾഡ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത 24 കാരറ്റ് സ്വർണ്ണ നാണയം അവതരിപ്പിച്ചു. മധുരയിലെ പിള്ളയാർപട്ടി കർപ്പഗ വിനായഗർ ക്ഷേത്രത്തിലാണ് സ്വർണ്ണ നാണയം പുറത്തിറക്കിയത്.
കാരക്കുടി മാനേജിംഗ് ട്രസ്റ്റി ജി. എ. സ്വാമിനാഥൻ മറ്റ് ട്രസ്റ്റികളായ തണ്ണീർ മലൈ, പിച്ചൈ കുറുക്കൽ എന്നിവർക്കൊപ്പം ഡെപ്യൂട്ടി ചീഫ് ഓപറേറ്റിങ് ഓഫീസർ (എംഎംഎഫ്എൽ) സെൻമോൻ പി.വി, അസോസിയേറ്റ് വൈസ് പ്രസിഡൻറ് (എംആർജി) ജിസൺ തോമസ്, സീനിയർ സോണൽ മാനേജർ (എംഎംഎഫ്എൽ) പി. ബാലസുബ്രഹ്മണ്യൻ, സെയിൽസ് മാനേജർ (എംഎംഎഫ്എൽ) ധനേഷ് പത്മനാഭൻ, മധുര മേഖല ആർഎം കെ. നെപ്പോളിയൻ, ട്രിച്ചി മേഖല എഎം എ. ഹെൻഡ്രി രാജ, മന മധുരൈ മേഖല എഎം ധനഞ്ജയൻ, തിരുപ്പത്തൂർ ബ്രാഞ്ച് ബിഎം മുബാറക് അലി എന്നിവരുടെ സാന്നിധ്യത്തിലാണ് നാണയം പുറത്തിറക്കിയത്.
വിഘ്നങ്ങളെ അകറ്റുന്നവനും ജ്ഞാനത്തിൻറെ ദൈവവുമായ ഗണപതിയെയാണ് പ്രമേയമാക്കിയിരിക്കുന്നത്. നാണയം ഒന്ന്, രണ്ട്, നാല്, എട്ട് ഗ്രാമുകളിൽ ലഭ്യമാണ്. ഗണപതി കൂട്ടാളി മൂഷികനൊപ്പം ഇരിക്കുന്ന 3ഡി രൂപമാണ് നാണയത്തിലുള്ളത്.
ഈ നാണയം എല്ലാവർക്കും ഭാഗ്യവും സമൃദ്ധിയും നൽകുമെന്ന് തങ്ങൾ വിശ്വസിക്കുന്നു. ഈ നാണയങ്ങൾ പുറത്തിറക്കുന്നത്തോടെ ഉപഭോക്താക്കളുമായി ഇടപഴകാനും അവരുടെ ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാകാനും ആഗ്രഹിക്കുന്നു. ഇന്ത്യൻ കലയും സംസ്കാരവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ളപ്രതിബദ്ധതയുടെ ഭാഗമാണിത്. ഈ നാണയം തങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതും അവരുടെ വിശ്വാസത്തിൻറെയും സമൃദ്ധിയുടെയും പ്രതീകമായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ളമുത്തൂറ്റ് റോയൽ ഗോൾഡിൻറെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ ഗണപതി സ്വർണ്ണ നാണയം പുറത്തിറക്കിയത്. ഇതിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്കിടയിൽ നിക്ഷേപ സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുറഞ്ഞ വരുമാനമുള്ളവർക്ക് മുൻകൂർ പേയ്മെൻറുകളിലൂടെ സ്വർണ്ണ നാണയങ്ങൾ സ്വന്തമാക്കാൻ കഴിയും. വരും വർഷങ്ങളിൽ ഈ നാണയങ്ങൾ ഉപഭോക്താക്കൾക്ക് മൂല്യവത്തായി മാറുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് സിഇഒ പി ഇ മത്തായി പറഞ്ഞു.
ഉപഭോക്താക്കൾക്ക് അടുത്തുള്ള മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ബ്രാഞ്ച് സന്ദർശിച്ചോ, കമ്പനിയുടെ വെബ്സൈറ്റിൽ ഓൺലൈനായോ ഗണേശ സ്വർണ്ണനാണയം വാങ്ങാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.