- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര എൻബിഎഫ്സിയും മഞ്ഞ മുത്തൂറ്റ് എന്നറിയപ്പെടുകയും ചെയ്യുന്ന മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ബെംഗളൂരുവിലെ സെൻറ് മേരീസ് സ്നേഹാലയ ഓപ്പർച്ച്യൂണിറ്റി സ്കൂളുമായി സഹകരിച്ച് പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്ക് ആഴ്ചയിലൊരിക്കലെങ്കിലും പോഷകാഹാര സ്നാക്സ് നൽകുന്നതിനായി 'സ്നേഹാലയ സിൽവർ25 ന്യൂട്രിക്കാപ്പ് പദ്ധതി' അവതരിപ്പിച്ചു. സിൽവർ ജൂബിലി പരിപാടികളുടെ ഭാഗമായി സ്നേഹാലയ സ്കൂളിൽ നടന്ന ചടങ്ങിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.
ബെംഗളൂരു മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് റസിഡൻറ് ഡയറക്ടർ സാറാമ്മ മാമ്മൻ, മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് സീനിയർ സോണൽ മാനേജർ സനൽ കുമാർ സി, മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് റീജിയണൽ മാനേജർ രഘു റാവു, സ്നേഹാലയ ഭാരവാഹികളായ പ്രസിഡൻറ് റവ. ഫാ.കൗമ റമ്പാൻ, വൈസ് പ്രസിഡൻറും കറസ്പോണ്ടൻറുമായ കെ. വി. ബേബി, ട്രഷറർ കെ. എം. ജോർജ്, സെക്രട്ടറി ഷിബു ജേക്കബ്, അഡ്മിനിസ്ട്രേറ്റർ റവ. ഫാ. പോൾ ബെന്നി എന്നിവർ ചേർന്ന് പദ്ധതിക്ക് തുടക്കം കുറിച്ചു.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന പദ്ധതികളെ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ട്. സെൻറ് മേരീസ് സ്നേഹാലയ ഓപ്പർച്ച്യൂണിറ്റി സ്കൂളുമായുള്ള സഹകരണം ഇതിൻറെ നേർരേഖയാണ്. ഇത്തരം പ്രവൃത്തികൾ സമൂഹത്തിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടുവരും. പ്രത്യേക പരിചരണം വേണ്ട കുട്ടികളിൽ വലിയ മാറ്റങ്ങളാണ് ഇതിലൂടെ ഉണ്ടാകുന്നത്. കഴിഞ്ഞ കാലങ്ങളിൽ ജനങ്ങൾ തങ്ങളെ പിന്തുണച്ചത് പോലെ ജനങ്ങളെ തിരിച്ചും സേവിക്കാനുള്ള ഇത്തരം അവസരങ്ങൾ ഇനിയും പ്രയോജനപ്പെടുത്തുമെന്നും മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സ് മാനേജിംഗ് ഡയറക്ടർ മാത്യൂ മുത്തൂറ്റ് പറഞ്ഞു.
പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന പദ്ധതിയിൽ സഹകരിക്കുന്ന മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സിനോട് ആത്മാർഥമായ നന്ദി രേഖപ്പെടുത്തുന്നു. കൂടുതൽ കുട്ടികളിലേക്ക് പോഷകാഹാരം എത്തിക്കാനും അതുവഴി സമഗ്ര വളർച്ചയ്ക്കും ഈ പിന്തുണ സഹായകമാകും. ഇനിയും നൂറ് കണക്കിന് കുട്ടികൾക്ക് സഹായം എത്തിക്കുന്നതിനായി മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സിൻറെ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും സെൻറ് മേരീസ് സ്നേഹാലായ ഓപ്പർച്ച്യൂണിറ്റി സ്കൂൾ പ്രസിഡൻറ് റവ. ഫാ. കൗമ റമ്പാൻ പറഞ്ഞു.
കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്തത്തിൻറെ (സിഎസ്ആർ) ഭാഗമായി 2023-24 സാമ്പത്തിക വർഷം മുത്തൂറ്റ് ഫിനാൻസിയേഴ്സ് 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി പാർശ്വവൽക്കരിക്കപ്പെട്ട നിരവധി സ്കൂൾ വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ, കുടകൾ, നോട്ട്ബുക്കുകൾ തുടങ്ങിയവ വിതരണം ചെയ്തു. ഈ പ്രവർത്തനങ്ങൾ കമ്പനിയുടെ സാമൂഹ്യ ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയും വളർന്നു വരുന്ന തലമുറയ്ക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പിന്തുണയുമാണ്. ഈ സിഎസ്ആർ പ്രവർത്തനങ്ങളിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിലും ക്ഷേമ പരിപാടികളിലൂടെ സമൂഹത്തെ പിന്തുണയ്ക്കുന്നതിലും മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലക്ഷ്യമിടുന്നു. ഇതിലൂടെ സഹായം ഏറ്റവും ആവശ്യമുള്ളവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുവാനും വലിയ സ്വപ്നങ്ങൾ കാണാനും ലക്ഷ്യങ്ങൾ നേടാനും അവരെ പ്രാപ്തരാക്കുകയുമാണ് കമ്പനി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.