- Trending Now:
കൊച്ചി: മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് 2023 ജൂൺ 30-ന് അവസാനിച്ച പാദത്തിൽ 103 ശതമാനം ത്രൈമാസാടിസ്ഥാനത്തിൽ വളർച്ച ലാഭത്തിൽ രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 114.07 കോടിയെ അപേക്ഷിച്ച് ഈ പാദത്തിൽ ാൗമൊത്തം വരുമാനം 156.20 കോടി രൂപയുമായി മികച്ച ത്രൈമാസ വരുമാന വളർച്ച രേഖപ്പെടുത്തി.
ഈ പാദത്തിൽ കമ്പനിയുടെ അറ്റ നിഷ്ക്രിയ ആസ്തികൾ 0.44 ശതമാനം എന്ന നിലയിൽ ശക്തമായി തുടരുകയാണ്. കമ്പനിയുടെ അറ്റാദായം 103 ശതമാനം വർധിച്ച് 21.98 കോടിയായി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 10.82 കോടിയായിരുന്നു. നികുതിക്ക് മുമ്പുള്ള ലാഭം 30.43 കോടി രൂപയാണ്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനേക്കാൾ 593 കോടി രൂപ ഈ പാദത്തിൽ വർധിച്ചു.
കഴിഞ്ഞ വർഷം മുത്തൂറ്റ് മിനി ഫിനാൻഷ്യേഴ്സ് 50 പുതിയ ശാഖകൾ തുറന്ന് രാജ്യത്തുടനീളം ശൃംഖല വിപുലീകരിച്ചു. ഇപ്പോൾ കമ്പനിയുടെ ശൃംഖല മൊത്തം 870ലധികം ശാഖകളായി വിപുലമാക്കി ഇതിലൂടെ വിവിധ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് കമ്പനിയുടെ സാമ്പത്തിക സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സാധിച്ചു. 2024 സാമ്പത്തിക വർഷാവസാനത്തോടെ 1,000ലധികം ശാഖകൾ എന്ന നാഴികക്കല്ലാണ് കമ്പനി ലക്ഷ്യമിടുന്നത്.
തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സ്വർണ്ണ വായ്പാ അനുഭവം ലഭ്യമാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്, വിപണിയിൽ നേതൃത്വ സ്ഥാനത്ത് തുടരുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. നൂതനവും മികച്ച സാമ്പത്തിക സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത് തുടരുമെന്നും മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവം നൽകുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണ് കൂടാതെ തങ്ങളുടെ സേവനങ്ങൾ തുടർച്ചയായി നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് മുത്തൂറ്റ് മിനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി ഇ മത്തായി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.