Sections

കൊച്ചി കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് മഴക്കോട്ടുകൾ നൽകി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്

Friday, Jul 26, 2024
Reported By Admin
Muthoottu Mini Financiers Donates 1,000 Raincoats to Kochi Municipal Corporation Sanitation Workers

കൊച്ചി: രാജ്യത്തെ പ്രമുഖ ഗോൾഡ് ലോൺ എൻബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് (മഞ്ഞ മുത്തൂറ്റ്) സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് 1,000 മഴക്കോട്ടുകൾ കൈമാറി. കൊച്ചി മേയർ അഡ്വ. അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് സിഇഒ പി.ഇ. മത്തായി മഴക്കോട്ടുകൾ വിതരണം ചെയ്തു.

നമ്മുടെ നഗരം വൃത്തിയായി സൂക്ഷിക്കാൻ അക്ഷീണം പ്രയത്നിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് പി.ഇ. മത്തായി പറഞ്ഞു. ശുചീകരണ തൊഴിലാളികൾക്ക് പരമാവധി സുരക്ഷയും ശുചിത്വവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് 11 സംസ്ഥാനങ്ങളിലും 1 കേന്ദ്ര ഭരണ പ്രദേശത്തുമായുള്ള നിരാലംബരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ, കുടകൾ, നോട്ട്ബുക്കുകൾ തുടങ്ങിയവയും വിതരണം ചെയ്തിട്ടുണ്ട്.

Muthoottu Mini Financiers Donates 1,000 Raincoats to Kochi Municipal Corporation Sanitation Workers
കൊച്ചി മേയർ അഡ്വ. അനിൽകുമാറിന്റെ സാന്നിധ്യത്തിൽ മുത്തൂറ്റ് മിനി സി.ഇ.ഒ. പി.ഇ. മത്തായി ശുചീകരണ തൊഴിലാളിക്ക് മഴക്കോട്ട് കൈമാറുന്നു. കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി മുഹമ്മദ് ഷാഫി, മുത്തൂറ്റ് മിനി ചീഫ് മാർക്കറ്റിംഗ് കൺസൾട്ടന്റ് കിരൺ ജെയിംസ്, അഡ്മിൻ ആന്റ് ഇൻഫ്ര വൈസ് പ്രസിഡന്റ് ബിബിൻ പി.എസ്., ഹെൽത്ത് ഓഫീസർ ഡോ. ശശി കുമാർ, ക്ലീൻ സിറ്റി മാനേജർ സുധീഷ് കുമാർ എന്നിവർ സമീപം.

കൊച്ചിയിൽ നടന്ന ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്റഫ്, കൊച്ചി കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി മുഹമ്മദ് ഷാഫി, മുത്തൂറ്റ് മിനി ചീഫ് മാർക്കറ്റിംഗ് കൺസൾട്ടന്റ് കിരൺ ജെയിംസ്, അഡ്മിൻ ആൻഡ് ഇൻഫ്രാ വൈസ് പ്രസിഡന്റ് ബിബിൻ പി.എസ്, ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ, ക്ലീൻ സിറ്റി മാനേജർ സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.