Sections

മുംബൈയിലെ ബികെസിയിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ആരംഭിച്ച് മുത്തൂറ്റ് മിനി

Saturday, May 11, 2024
Reported By Admin

കൊച്ചി: രാജ്യത്തെ മുൻനിര എൻബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മുംബൈയുടെ സാമ്പത്തിക കേന്ദ്രമായ ബാന്ദ്ര-കുർള കോംപ്ലക്സിൽ (ബികെസി) പുതിയ ഓഫീസ് ആരംഭിച്ചു. കൊച്ചി ആസ്ഥാനമായ കമ്പനിക്ക് മുംബൈയിലെ സാന്നിധ്യം ഉപഭോക്താക്കൾക്ക് മികച്ച സൗകര്യവും സേവനങ്ങളും ലഭ്യമാക്കാൻ സഹായിക്കും.

കമ്പനിയുടെ സമീപകാലത്തെയും ദീർഘകാലത്തെയും വളർച്ചാ തന്ത്രത്തിൻറെ ഭാഗമായ ബികെസിയിലെ പുതിയ ഓഫീസ് മുത്തൂറ്റ് മിനിയുടെ ദീർഘകാല ലക്ഷ്യമായ പ്രാഥമിക ഓഹരി വില്പനയിലേക്കുള്ള ആദ്യപടിയാവും. മുംബൈയിലെ ഈ ഓഫീസിൽ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ ആയിരിക്കും ഉണ്ടായിരിക്കുക.

രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ സാന്നിദ്ധ്യം ഇന്ത്യയുടെ ബാങ്കിംഗ്, ഫിനാൻസ് ശൃംഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. ഈ തന്ത്രപരമായ നീക്കത്തിലൂടെ സാമ്പത്തിക രംഗത്ത് വിശ്വസനീയമായ പങ്കാളിയെന്ന നിലയിൽ കമ്പനിയുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചുകൊണ്ട് പ്രധാന പങ്കാളികളുമായി അടുത്ത ബന്ധം വളർത്തിയെടുക്കാൻ മുത്തൂറ്റ് മിനി ലക്ഷ്യമിടുന്നു. രാജ്യത്തിൻറെ പടിഞ്ഞാറൻ മേഖലയിലെ കമ്പനിയുടെ വികസനത്തിനുള്ള പടിയായി ഈ ഓഫീസ് പ്രവർത്തിക്കും.

മുത്തൂറ്റ് മിനിയുടെ ബികെസിയിലെ പുതിയ ഓഫീസ് കമ്പനിയുടെ സുപ്രധാന നാഴികക്കല്ലാണെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിൻറെ മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. മുംബൈയിലെ മികവുറ്റ സാമ്പത്തിക കേന്ദ്രം കമ്പനിക്ക് വൈവിധ്യമാർന്ന സാമ്പത്തിക ശൃംഖല ഉറപ്പു വരുത്തി പങ്കാളികളുമായി ഇടപഴകുന്നതിന് അനുയോജ്യമായ സാഹചര്യം ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താവിൽ കേന്ദ്രീകരിച്ചതും, നൂതനമായ കാര്യങ്ങളിൽ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുത്തൂറ്റ് മിനിക്ക് നിലവിൽ രാജ്യത്തുടനീളം 900ലധികം ശാഖകളുണ്ട്. കമ്പനി 1,000ലധികം ശാഖകൾ എന്ന നാഴികക്കല്ല് ഉടൻ കൈവരിക്കാൻ ലക്ഷ്യമിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.