- Trending Now:
കൊച്ചി: മുത്തൂറ്റ് എം മാത്യു ഗ്രൂപ്പിന്റെ കമ്പനികളിലൊന്നായ മുത്തൂറ്റ് റോയൽ ഗോൾഡ് ഭഗവാൻ മുരുഗന്റെ രൂപമുള്ള നാണയം പുറത്തിറക്കി. സേലത്തെ പുതിരഗൗണ്ടപാളയത്തെ മുതുമല മുരുഗൻ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് ചീഫ് ഓപറേറ്റിങ് ഓഫീസർ ശ്രീജിൽ മുകുന്ദ്, മുത്തൂറ്റ് റോയൽ ഗോൾഡ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ജിസൺ തോമസ്, സീനിയർ സോണൽ മാനേജർ പി. ബാലസുബ്രമണ്യൻ, റീജിയണൽ മാനേജർമാരായ മുരുഗൻ, ധർമ്മലിംഗം, വിജിലൻസ് ഓഫീസർ രാജ, ബ്രാഞ്ച് മാനേജർമാരായ പ്രഭാകരൻ, മുരുഗേശൻ, ശക്തിവേൽ തുടങ്ങിയവർ പങ്കെടുത്തു. ഒന്ന്, രണ്ട്, നാല്, എട്ട് ഗ്രാം തൂക്കത്തിൽ നാണയങ്ങൾ ലഭ്യമാണ്.
മനോഹരമായി രൂപകൽപ്പന ചെയ്ത സ്വർണ്ണ നാണയങ്ങളും ആഭരണങ്ങളും വിവിധ പേയ്മെന്റ് ഓപ്ഷനുകളിലൂടെ ജനങ്ങളിലേക്കെത്തിക്കാനുള്ള ആശയത്തിലാണ് മുത്തൂറ്റ് റോയൽ ഗോൾഡ് സ്ഥാപിതമായത്. നൂതനമായ ഈ സംരംഭം സ്വർണ്ണത്തിന്റെ ഉടമസ്ഥാവകാശം കൂടുതൽ സാധ്യമാക്കുന്നുവെന്ന് മാത്രമല്ല ഭഗവാൻ മുരുഗൻ നാണയത്തിന്റെ അവതരണം ഉപഭോക്താകളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ വികസിപ്പിക്കാനും പ്രാപ്തരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.