- Trending Now:
കൊച്ചി: 137 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഷാരൂഖ് ഖാനെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ബ്രാൻഡിൻറെ സാന്നിധ്യം പ്രബലമാക്കുകയും രാജ്യമെമ്പാടുമുള്ള ജനങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനെ സംബന്ധിച്ച് ഏറെ നിർണായകമായ നാഴികക്കല്ലാണ് ഈ സഹകരണം. മുത്തൂറ്റ് ഫിൻകോർപ്പ്, മുത്തൂറ്റ് മൈക്രോഫിൻ, മുത്തൂറ്റ് കാപിറ്റൽ സർവീസസ്, മുത്തൂറ്റ് ഹൗസിങ് ഫിനാൻസ് കമ്പനി തുടങ്ങിയവ അടക്കം ഇന്ത്യയിലെ മുൻനിര എൻബിഎഫ്സികളുടെ പ്രമോട്ടറാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്.
രാജ്യത്തിൻറെ സാമ്പത്തിക വളർച്ചാ പ്രതീക്ഷകൾ ത്വരിതപ്പെടുത്താൻ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനുള്ള ശക്തമായ പ്രതിബദ്ധതയാണ് ഈ സഹകരണം വഴി ദൃശ്യമാകുന്നത്. രാജ്യത്തെ വിവിധ പ്രായത്തിലുള്ള ഉപഭോക്താക്കളുടെ ശബ്ദം പ്രതിഫലിപ്പിക്കുന്നതും അവരെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നതുമാണ് ഷാരൂഖ് ഖാനുമായുള്ള ഈ സഹകരണം.
തങ്ങളെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു നാഴികക്കല്ലാണിതെന്ന് ഷാരൂഖ് ഖാൻ തങ്ങളുമായി സഹകരിക്കുന്നതിലുള്ള ആവേശം പ്രകടിപ്പിച്ചു കൊൺ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. തൻറെ താര പരിവേഷത്തിനപ്പുറം എളിമയും സ്വയം വളർത്തിയെടുത്ത വിജയവുമാണ് ഷാരൂഖ് ഖാൻറെ വ്യക്തിപ്രഭാവം മികവുറ്റതാക്കുന്നത്. തങ്ങളുടെ കമ്പനികളിലൂടെ വിവിധ തലങ്ങളിൽ ലഭ്യമായ സേവനങ്ങൾ ഷാരൂഖ് ഖാനിലൂടെ പ്രതിഫലിക്കുകയാണ്. രാജ്യമെമ്പാടുമുള്ള സാധാരണക്കാരെ ശാക്തീകരിക്കാനുള്ള തങ്ങളുടെ ദൗത്യവും ഇതിലൂടെ കൂടുതൽ ശക്തമാകും. വലിയ സ്വപ്നങ്ങൾ കാണുകയും ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുമാണ് അദ്ദേഹത്തിൻറെ ജീവിത കഥ നമ്മളെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശസ്തിയിലുപരി എളിമയും സ്വയം ആർജ്ജിച്ച വിജയവുമാണ് ഷാരൂഖ് ഖാൻ പ്രതിനിധാനം ചെയ്യുന്നതെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. വലിയ സ്പനം കൺ് അത് യാഥാർഥ്യമാക്കിയ സാധാരണക്കാരൻ എന്ന നിലയിലാണ് ഷാരൂഖ് ഖാൻ തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും ഷാജി വർഗീസ് പറഞ്ഞു.
ഗ്രൂപ്പിൻറെ ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ വിവിധ മാധ്യമങ്ങളിലൂടെയുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ കാമ്പെയിനുകളിൽ ഷാരൂഖാൻ രാജ്യ വ്യാപകമായി പ്രത്യക്ഷപ്പെടുകയും ഗ്രൂപ്പിൻറെ സേവനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യും. സാമ്പത്തിക സേവനങ്ങളുടേയും ഉൽപന്നങ്ങളുടേയും ശ്രേണി ഉയർത്തിക്കാട്ടുകയായിരിക്കും ഈ കാമ്പെയിനുകളുടെ ലക്ഷ്യം. ഇതിലൂടെ എല്ലാവർക്കും സേവനങ്ങൾ ലഭ്യമാക്കുന്ന ഗ്രൂപ്പിൻറെ പ്രതിബദ്ധത പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്യും.
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറ ബ്രാൻഡ് അംബാസിഡറാകുന്നതിൽ വളരെയധികം സന്തോഷിക്കുന്നതായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ പറഞ്ഞു. ഒരു നൂറ്റാൺിലേറെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് രാജ്യത്തിൻറെ സാമ്പത്തിക മേഖലകളിൽ വലിയ മാറ്റങ്ങളാണ് കൊൺുവന്നത്. തങ്ങളുടെ വിവിധ ഉത്പ്പന്നങ്ങളും സേവനങ്ങളും കൊൺ് രാജ്യത്തെ സാധാരണക്കാരുടെ വലിയ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന് സാധിക്കുന്നുൺെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.
എല്ലാവർക്കും ഔപചാരിക സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനുള്ള പാതയിലൂടെ മുന്നേറുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു ഷാരൂഖ് ഖാൻ തങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആയി എത്തുന്നതു വഴി ഈ നേട്ടം കൈവരിക്കാനുള്ള പാതയിലെ നിർണായക നാഴികക്കല്ലു പിന്നിടാനാവുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.