Sections

പ്രവർത്തനലാഭം 103.83 കോടി രൂപയായി ഉയർത്തി മുത്തൂറ്റ് മിനി ഫിനാസിയേഴ്സ്

Wednesday, Feb 12, 2025
Reported By Admin
Muthoot Mini Financiers Reports Strong Financial Growth in Q3 FY 2024

കൊച്ചി: രാജ്യത്തെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിൻറെ (യെല്ലോ മുത്തൂറ്റ് ) 2024 ഡിസംബർ 31 ന് അവസാനിച്ച പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ഒൻപതു മാസങ്ങളിലെ നികുതിക്കു മുൻപുള്ള ലാഭം 20.5 ശതമാനം വർധിച്ച് 103.83 കോടി രൂപയും അറ്റാദായം 24.35 ശതമാനം വർധനവു കൈവരിച്ചു 74.66 കോടി രൂപയിലുമെത്തി. ഇത് കഴിഞ്ഞ പാദത്തിൽ യഥാക്രമം 86.18 കോടി, 60.04 കോടി ആയിരുന്നു.

2024 ഡിസംബർ 31-ലെ കണക്കു പ്രകാരം കൈകാര്യം ചെയ്യുന്ന ആസ്തികളുടെ ശക്തമായ നില രേഖപ്പെടുത്തിയ കമ്പനി ആകെ 3816 കോടി രൂപയുടെ വായ്പകളാണ് കൈകാര്യം ചെയ്തത്. ഈ കാലയളവിൽ നോൺ പെർഫോമിംഗ് അസറ്റുകൾ 0.77ശതമാനമായി കുറച്ച് കമ്പനിയുടെ ആസ്തി നിലവാരത്തിൽ മികച്ച പ്രകടനം നിലനിർത്തി. ഇത് കമ്പനിയുടെ മികച്ച റിസ്ക് മാനേജ്മെൻറ് രീതികളെ പ്രതിഫലിപ്പിക്കുന്നു.

സുസ്ഥിര വളർച്ചയുടേതായ മറ്റൊരു ക്വാർട്ടർലി പ്രവർത്തന ഫലങ്ങൾ റിപ്പോർട്ട് ചെയ്യാൻ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. രാജ്യ വ്യാപകമായി സാന്നിധ്യം വർധിപ്പിക്കുകയും ഉപഭോക്താക്കൾക്ക് ഈ രംഗത്തെ ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ തന്ത്രപരമായ നീക്കങ്ങളുടേയും മികച്ച പ്രവർത്തന മികവിൻറെയും പ്രതിഫലനമാണ് ശക്തമായ വരുമാനത്തിലൂടെയും അറ്റാദായത്തിലൂടെയും ദൃശ്യമാകുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് സിഇഒ പി ഇ മത്തായി പറഞ്ഞു. ലാഭക്ഷമതാ സൂചകങ്ങളിൽ വർഷം തോറും ഉണ്ടായ ശ്രദ്ധേയമായ പുരോഗതി ഭാവി വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകി. ഉപഭോക്തൃ അടിത്തറയും വിപണി വ്യാപ്തിയും വികസിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡെൽഹി, പുതുച്ചേരി എന്നിവിടങ്ങളിലുമായി 936 -ൽ ഏറെ ശാഖകളും 25 ലക്ഷത്തിലേറെ കസ്റ്റമേഴ്സുമാണ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന് ഇപ്പോഴുള്ളത്. അയ്യായിരത്തിൽപ്പരം ജീവനക്കാരുള്ള കമ്പനി പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും അർദ്ധനഗര പ്രദേശങ്ങളിലും സാന്നിധ്യം വിപുലീകരിക്കുന്നത് തുടരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.