Sections

കടപ്പത്രത്തിലൂടെ (എൻസിഡി) 150 കോടി രൂപ സമാഹരിക്കാൻ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്

Thursday, Nov 07, 2024
Reported By Admin
Muthoot Mini Financiers NCD Public Issue Offering High Returns

കൊച്ചി: മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് 1000 രൂപ മുഖവിലയുള്ള സുരക്ഷിതമായ, ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എൻസിഡി) പബ്ലിക് ഇഷ്യൂ തുടങ്ങി. 100 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും 50 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അനുമതിയുടെ അടിസ്ഥാനത്തിലാവും ആകെ 150 കോടി രൂപ ശേഖരിക്കുക.

ഒക്ടോബർ 30-ന് ആരംഭിച്ച ഈ കടപ്പത്രങ്ങളുടെ വിൽപന നവംബർ 13 വരെ തുടരും. വ്യവസ്ഥകൾക്ക് അനുസൃതമായി ഇതു നേരത്തെ അവസാനിപ്പിക്കാനുമാകും. ഈ കടപ്പത്രങ്ങൾ ബിഎസ്ഇയിൽ ലിസ്റ്റു ചെയ്യുന്നതാണ്.

വാർഷികാടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ 8.84 ശതമാനം മുതൽ 10.5 ശതമാനം വരെ പലിശ നിരക്കു ലഭിക്കുന്ന വിവിധ വിഭാഗങ്ങളും കാലാവധികളും നിക്ഷേപകർക്കു തെരഞ്ഞെടുക്കാം. 450 ദിവസം, 26 മാസം, 36 മാസം, 48 മാസം, 66 മാസം എന്നിങ്ങനെയുള്ള കാലാവധികളാണ് ലഭ്യമായിട്ടുള്ളത്.

കെയർ റേറ്റിംഗ്സ് ലിമിറ്റഡ്, കടപ്പത്രങ്ങൾക്ക് 'കെയർ എ- സ്റ്റേബിൾ' റേറ്റിങ് നൽകിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.