Sections

സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസ മികവിനുള്ള പദ്ധതിയുമായി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്

Wednesday, Jan 22, 2025
Reported By Admin
Muthoot Mini Financiers Distributes Library Kits to Government Schools Across Five States

കൊച്ചി: ഇന്ത്യയിലെ പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലൊന്നായ (എൻബിഎഫ്സി) മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് (മുത്തൂറ്റ് യെല്ലോ) അഞ്ച് സംസ്ഥാനങ്ങളിലെ സർക്കാർ സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പുത്തൻ പദ്ധതിക്ക് തുടക്കമിട്ടു. ഇതിൻറെ ഭാഗമായി 2024-25 അധ്യയന വർഷം കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ 150 സർക്കാർ സ്കൂളുകൾക്ക് ലൈബ്രറി കിറ്റുകൾ വിതരണം ചെയ്തു.

ദി ഹിന്ദുവുമായി സഹകരിച്ചുള്ള ഈ സംരംഭത്തിലൂടെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും നൽകി. കൂടാതെ വിദ്യാർത്ഥികൾക്ക് മികച്ച വായനാ സാമഗ്രികൾ ഉറപ്പാക്കുന്നതിനായി ദി ഹിന്ദുവിൻറെ വാരാന്ത്യ ടാബ്ലോയിഡിൻറെ അർദ്ധവാർഷിക സബ്സ്ക്രിപ്ഷനും മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് നൽകി.

ശാക്തീകരണത്തിനും പുരോഗതിക്കുമുള്ള ശക്തമായ ഉപാധിയാണ് വിദ്യാഭ്യാസമെന്നും തങ്ങൾ സേവനം ചെയ്യുന്നയിടങ്ങളിൽ സമഗ്രമായ വികസനത്തിന് സംഭാവന നൽകുന്നതിലാണ് വിശ്വസിക്കുന്നതെന്നും മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിൻറെ മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വായനയിലൂടെയും മറ്റ് പഠനോപകരണങ്ങളിലൂടെയും കുട്ടികളെ വിശാലമായ ലോകത്തേക്ക് കൈപിടിച്ചുയർത്താനുമുള്ള ചുവടുവെയ്പ്പാണ് ദി ഹിന്ദുവുമായുള്ള സഹകരണം. സമൂഹത്തിൽ അർത്ഥവത്തും ശാശ്വതവുമായ സ്വാധീനം സൃഷ്ടിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശോഭനമായ ഭാവിയുടെ അടിത്തറയാണ് വിദ്യാഭ്യാസമെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ഇ. മത്തായി പറഞ്ഞു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നത് യുവ മനസ്സുകളെ ശാക്തീകരിക്കുന്നതിനുള്ള ചുവടുവെയ്പ്പാണ്. ബാങ്കിംഗ്- സാമ്പത്തിക വ്യവസായങ്ങൾക്ക് സാമൂഹിക പുരോഗതി കൈവരിക്കുന്നതിൽ നിർണായക പങ്കുണ്ട്. ഇതുപോലുള്ള അർത്ഥവത്തായ പദ്ധതികളിലൂടെ വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ ശാശ്വതമായ സ്വാധീനം സൃഷ്ടിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈബ്രറി കിറ്റുകൾക്ക് പുറമേ ഇന്ത്യയിലുടനീളമുള്ള പിന്നോക്ക സമൂഹങ്ങളുടെ ഉന്നമനത്തിനായി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് നിരവധി ഫലപ്രദമായ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. 22,000ലധികം കുട്ടികൾക്ക് നോട്ട്ബുക്കുകൾ, കുടകൾ, സ്കൂൾ ബാഗുകൾ തുടങ്ങിയവയും 1000 കർഷകർക്ക് രാസവളങ്ങളും പാൽ പാത്രങ്ങളും, സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി 1000ലധികം പേർക്ക് തയ്യൽ മെഷീനുകളും സൈക്കിളുകളും വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാർക്ക് മോട്ടോറൈസ്ഡ് വീൽചെയറുകൾ സമ്മാനിക്കുകയും കേരളത്തിലെ ദരിദ്ര കുടുംബങ്ങൾക്ക് 3,000 ഓണം കിറ്റുകൾ വിതരണം ചെയ്യുന്നതിനായി നിങ്ങൾക്കും ആകാം മാവേലി' പദ്ധതി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തെ ശാക്തീകരിക്കാനും അതിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുമാണ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് എന്നും ഉറച്ചുനിൽക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.