Sections

സെർവിക്കൽ കാൻസർ അവബോധ, ആർത്തവ ആരോഗ്യ ശിൽപശാല സംഘടിപ്പിച്ച് മുത്തൂറ്റ് മൈക്രോഫിൻ

Wednesday, Mar 19, 2025
Reported By Admin
Muthoot Microfin Women's Day health workshop on cervical cancer and menstrual health awareness

കൊച്ചി: പ്രമുഖ മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മൾട്ടി-സ്റ്റേറ്റ് ശിൽപശാല സംഘടിപ്പിച്ചു. ഈ മാസം 7, 10 തിയതികളിലായി സെർവിക്കൽ കാൻസർ അവബോധവും ആർത്തവ ആരോഗ്യവും കേന്ദ്രീകരിച്ചായിരുന്നു ശിൽപശാല.

ഓൺലൈൻ ആയി സംഘടിപ്പിച്ച ശിൽപശാലയിൽ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ, ഛത്തീസ്ഗഢ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നായി 850-ലധികം പേർ പങ്കെടുത്തു.

പ്രാദേശിക ഭാഷകളിൽ നടത്തിയ സെഷനുകൾ സർക്കാർ സ്ഥാപനങ്ങളിലെ പ്രമുഖ ഡോക്ടർമാർ നേതൃത്വം നൽകി. സെർവിക്കൽ കാൻസർ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, എച്ച്പിവി വാക്സിനേഷൻ, മെൻസ്ട്രൽ കപ്പ് ഉപയോഗത്തിൻറെ ഗുണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സെഷനുകൾ.

മുത്തൂറ്റ് മൈക്രോഫിൻ ജീവനക്കാരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയുടെ ഭാഗമായി റിലയൻസ് ജനറൽ ഇൻഷുറൻസുമായി ചേർന്ന് എല്ലാ വനിതാ ജീവനക്കാർക്കും തിരഞ്ഞെടുക്കപ്പെട്ട ലബോറട്ടറികളിലും ആശുപത്രികളിലും 70 പ്രധാന ആരോഗ്യ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന സൗജന്യ പരിശോധനകൾക്കായാണ് മെഡിക്കൽ വൗച്ചർ നൽകുന്നു. ആരോഗ്യ സംരക്ഷണം കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് ഈ പരിശോധനകൾക്കുള്ള സാമ്പിൾ ശേഖരണം ജീവനക്കാരുടെ വീടുകളിൽ നിന്ന് നേരിട്ട് നടത്തും.

സ്ത്രീ ശാക്തീകരണം സാമ്പത്തിക സ്വാതന്ത്ര്യത്തിനപ്പുറം നല്ല ആരോഗ്യത്തിലും അവബോധത്തിലുമാണ് തുടങ്ങുന്നതെന്ന് മുത്തൂറ്റ് മൈക്രോഫിൻ വിശ്വസിക്കുന്നു. ആരോഗ്യമുള്ള ഒരു സ്ത്രീ തൻറെ കുടുംബത്തെ മാത്രമല്ല മുഴുവൻ സമൂഹത്തെയും ഉയർത്തുന്നു. ഈ നല്ല മാറ്റത്തിനായി പ്രവർത്തിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നുവെന്ന് മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു.

സാമ്പത്തികവും ആരോഗ്യപരവുമായ പദ്ധതികളിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ആരോഗ്യകരവും കൂടുതൽ അറിവുള്ളതുമായ ഒരു തൊഴിൽ ശക്തിയെ വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധത മുത്തൂറ്റ് മൈക്രോഫിൻ തുടരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.