- Trending Now:
കൊച്ചി: മുത്തൂറ്റ് ഫിനാൻസ്-ഫിക്കി കോർപ്പറേറ്റ് സ്പോർട്സ് ചാമ്പ്യൻഷിപ്പ് 2023ന്റെ ഭാഗമായി നടന്ന പുരുഷ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മുത്തൂറ്റ് മൈക്രോഫിൻ ജേതാക്കളായി. കൊച്ചിൻ സ്പോർട്സ് അരീനയിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ എഫ്സിഐ ഒഇഎൻ കണക്ടേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് (5-3) മുത്തൂറ്റ് ടീം തോൽപ്പിച്ചത്. കിംസ് ഹെൽത്ത്, വിഗാർഡ് ഇൻഡസ്ട്രീസ്, മുത്തൂറ്റ് ഫിനാൻസ്, ഡിപി വേൾഡ്, ടിസിഎസ് കൊച്ചി, ലുലു ഗ്രൂപ്പ് എന്നിവയുൾപ്പെടെ മൊത്തം എട്ട് കോർപ്പറേറ്റ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. 250ലധികം പേർ മത്സരത്തിന്റെ ഭാഗമായി. മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസ് ലിമിറ്റഡിലെ സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് സഹീർ, ഏറ്റവും കൂടുതൽ സ്കോർ നേടി. മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസ് ലിമിറ്റഡ് സീനിയർ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് മുകിൽ ചന്ദ്രൻ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ വിജയികൾക്ക് 50,000 രൂപയും, റണ്ണേഴ്സ്അപ്പിന് 20,000 രൂപയും സമ്മാനമായി ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.