- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പ ദാതാവായ എസ്ബിഐയുമായി ചേർന്ന് കോ-ലെൻഡിങ് പങ്കാളിത്തത്തിന് കൊച്ചി ആസ്ഥാനമായുള്ള ഇന്ത്യയിലെ മുൻനിര എൻബിഎഫ്സി-എംഎഫ്ഐ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ നീക്കങ്ങളാരംഭിച്ചു. ഇതിൻറെ ഭാഗമായി എസ്ബിഐ 500 കോടി രൂപ പരിധിയുമായി തുക അനുവദിച്ചു. 100 കോടി രൂപ വീതമുള്ള ഘട്ടങ്ങളായാവും ഇതു നൽകുക. അർഹരായ ഉപഭോക്താക്കൾക്ക് 50,000 മുതൽ മൂന്നു ലക്ഷം രൂപ വരെയാകും വായ്പകൾ നൽകുക. കാർഷിക, അനുബന്ധ പ്രവർത്തനങ്ങളിലും വരുമാനമുണ്ടൺാക്കുന്ന മറ്റ് പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ജോയിൻറ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെഎൽജികൾ) ആയിരിക്കും പ്രാഥമികമായി ഇതിൽ പരിഗണിക്കുക.
നിലവിൽ 20 സംസ്ഥാനങ്ങളിലായി 369 ജില്ലകളിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് മൈക്രോഫിൻ ഗ്രാമീണ സംരംഭകർക്ക് സേവനങ്ങൾ വിപുലമായി നൽകും വിധമാണ് പ്രർത്തിക്കുന്നത്. രാജ്യവ്യാപകമായി സേവനങ്ങൾ വിപുലീകരിക്കാനാണ് മുത്തൂറ്റ് മൈക്രോഫിൻ ലക്ഷ്യമിടുന്നത്. എസ്ബിഐയുമായുള്ള സഹകരണത്തിലൂടെ കുറഞ്ഞ പലിശ നിരക്കിൽ താങ്ങാവുന്ന വിധത്തിൽ വായ്പകൾ ലഭിക്കും. സമൂഹങ്ങളിലെ മുഴുവൻ പേരിലേക്കും സാമ്പത്തിക സേവനങ്ങൾ എത്തിക്കാനും സ്വയം പര്യാപ്തരാക്കാനും ഇതുവഴി സാധിക്കും.
എസ്ബിഐയുമായുള്ള സവിശേഷമായ ഈ സഹകരണം വഴി വനിതാ സംരംഭകർക്ക് താങ്ങാനാവുന്ന വിധത്തിലുള്ള വായ്പകൾ ലഭ്യമാക്കാൻ തങ്ങൾക്കു സാധിക്കുമെന്ന് മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു. അവരുടെ ബിസിനസ് വളർത്താനും ജീവിത മാർഗം കൂടുതൽ വിപുലമാക്കാനുമിത് സഹായിക്കും. ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും സാമ്പത്തിക സേവനങ്ങൾക്കായുള്ള ആവശ്യം നിറവേറ്റാനും സമൂഹങ്ങളെ സാമ്പത്തിക സ്വയം പര്യാപ്തതയിലൂടെ ശാക്തീകരിക്കാനും സ്ഥായിയായ ചലനങ്ങൾ സൃഷ്ടിക്കാനുമാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കോ-ലെൻഡിങ് നീക്കങ്ങൾ വിപുലമാക്കി സൂക്ഷ്മ സംരംഭങ്ങളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്ക് അനുസൃതമായ മികച്ച പദ്ധതികൾക്ക് അവതരിപ്പിക്കാനും പുതിയ മേഖലകളിലേക്കു കടന്നു ചെല്ലാനും മുത്തൂറ്റ് മൈക്രോഫിൻ പ്രതിജ്ഞാബദ്ധരാണ്. സുസ്ഥിരവും അർത്ഥവത്തായ ചലനങ്ങൾ സൃഷ്ടിക്കുന്നതുമായ നീക്കങ്ങൾ വിപുലീകരിക്കാനുമുള്ള മൈക്രോഫിനാൻസ് സ്ഥാപനത്തിൻറെ പ്രവർത്തനങ്ങൾ തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.