Sections

മുത്തൂറ്റ് മൈക്രോഫിൻ ഈ വർഷം മൂന്നാം തവണയും വായ്പാ നിരക്കുകൾ കുറച്ചു

Friday, Dec 06, 2024
Reported By Admin
Muthoot Microfin announces third interest rate cut for loans in 2024

കൊച്ചി: കേരളം ആസ്ഥാനമായുളള മുൻനിര മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ഈ വർഷം ഇതു മൂന്നാമത്തെ തവണയും വായ്പാ നിരക്കുകൾ കുറച്ച് വായ്പകൾ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള അവസരമൊരുക്കി. വരുമാനം സൃഷ്ടിക്കുന്ന വായ്പകളുടെ നിരക്കുകൾ 25 അടിസ്ഥാന പോയിൻറുകളും മൂന്നാം കക്ഷി ഉൽപ്പന്ന വായ്പകളുടെ നിരക്കുകൾ 125 അടിസ്ഥാന പോയിൻറുകളുമാണ് കുറച്ചത്.

2024 ജനുവരിയിൽ 55 അടിസ്ഥാന പോയിൻറുകളും ജൂലൈയിൽ 35 അടിസ്ഥാന പോയിൻറുകളും കുറച്ചതിനു പിന്നാലെയാണ് മുത്തൂറ്റ് മൈക്രോഫിൻ ഇപ്പോൾ വായ്പാ പലിശ നിരക്കുകൾ കുറച്ചത്. വരുമാനം സൃഷ്ടിക്കുന്ന വായ്പകൾക്ക് 23.05 ശതമാനവും മൂന്നാം കക്ഷി ഉൽപ്പന്ന വായ്പകൾക്ക് 22.70 ശതമാനവുമായിരിക്കും നിലവിലെ നിരക്ക്. 2024 ഡിസംബർ മൂന്നു മുതൽ അനുവദിക്കുന്ന വായ്പകൾക്ക് ഇതു ബാധകമായിരിക്കും.

ദീർഘകാല സാമ്പത്തിക വളർച്ച ശക്തമാക്കുന്നതിലും ഔപചാരിക വായ്പകൾ കൂടുതൽ ലഭ്യമാക്കുന്നതിലും തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിലൂടെ കാണാനാവുന്നതെന്നും ഗ്രാമീണ സംരംഭങ്ങളുടേയും വനിതാ ശാക്തീകരണത്തിൻറേയും മേഖലയിൽ ഇതു സഹായകമാകുമെന്നും മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു.

മൈക്രോഫിനാൻസ് മേഖലയിലെ മാറ്റങ്ങൾ ത്വരിതപ്പെടുത്താനും ഉപഭോക്താക്കളെ ശാക്തീകരിക്കാനുമുള്ള തങ്ങളുടെ ദീർഘകാല തന്ത്രങ്ങൾക്ക് ഈ നിരക്കു കുറക്കലുകൾ പിന്തുണയേകുമെന്ന് മുത്തൂറ്റ് മൈക്രോഫിൻ മാനേജിങ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു.

നിലവിൽ മുത്തൂറ്റ് മൈക്രോഫിൻ 20 സംസ്ഥാനങ്ങളിലെ 369 ജില്ലകളിലുമായി 1,593 ശാഖകളിലൂടെ 3.4 ദശലക്ഷം സജീവ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.