Sections

ഐആർഡിഎഐയുടെ കോർപ്പറേറ്റ് ഏജൻറ് ലൈസൻസ് സ്വന്തമാക്കി മുത്തൂറ്റ് മൈക്രോഫിൻ

Wednesday, Jun 26, 2024
Reported By Admin
Muthoot Microfin receives Corporate Agent licence from IRDAI

കൊച്ചി: ഇൻഷുറൻസ് റെഗുലേറ്ററി ആൻറ് ഡവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) കോർപ്പറേറ്റ് ഏജൻറ് ലൈസൻസ് കരസ്ഥമാക്കി രാജ്യത്തെ പ്രമുഖ മൈക്രോ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ. ഇതിലൂടെ ഉപഭോക്താക്കൾക്ക് അനുയോജ്യമായ പദ്ധതികൾ ലഭ്യമാക്കാൻ സാധിക്കും.

സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ഉൾപ്പടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന മുത്തൂറ്റ് മൈക്രോഫിന്നിൻറെ പ്രതിബദ്ധതയെ ഈ ലൈസൻസ് ശക്തിപ്പെടുത്തും. ലൈഫ് ഇൻഷുറൻസിന് പുറമെ പ്രകൃതി ദുരന്തങ്ങൾക്കും ആശുപത്രി അത്യാഹിതങ്ങൾക്കും പരിരക്ഷ നൽകുന്നതോടെ ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷിതത്വം കൂടിയാണ് ഇതിലൂടെ ഉറപ്പാകുന്നത്. രാജ്യത്തെ 3.35 ദശലക്ഷം ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭിക്കുന്നത്.

ലൈസൻസ് ലഭിച്ചതോടെ വിവിധ ഇൻഷുറൻസ് ദാതാക്കളുമായി ചർച്ച നടത്താനും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് വ്യക്തിഗത പദ്ധതികൾ ലഭ്യമാക്കാ നും മുത്തൂറ്റ് മൈക്രോ ഫിന്നിന് സാധിക്കും.

തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനായി അനുദിനം പുതിയ വഴികൾ തേടുകയാണെന്നും ഐആർഡിഎഐയുമായുള്ള സഹകരണം ഉപഭോക്താക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും അധിക ചെലവുകളില്ലാതെ 19 സംസ്ഥാനങ്ങളിലായുള്ള 1,508 ശാഖകളിലൂടെ 3.35 ദശലക്ഷം ഉപഭോക്താക്കൾക്ക് ഈ സേവനം ലഭിക്കുമെന്നും മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു.

ഇതോടെ ലൈഫ്, ആരോഗ്യം, ജനറൽ എന്നീ ഇൻഷുറൻസുകൾ കുറഞ്ഞ നിരക്കിൽ ലഭിക്കും. വൈവിധ്യ പദ്ധതികളിലൂടെ മുത്തൂറ്റ് മൈക്രോഫിൻ ഉപഭോക്താക്കളുടെ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാനും എൻബിഎഫ്സി-എംഎഫ്ഐയുടെ സഹകരണത്തെ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.