- Trending Now:
കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന ആസ്തികൾ 12,194 കോടി രൂപയിലെത്തിയതായി 2024 മാർച്ച് 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. മുൻവർഷം ഇതേ കാലയളവിലെ 9208 കോടി രൂപയെ അപേക്ഷിച്ച് വാർഷികാടിസ്ഥാനത്തിൽ 32 ശതമാനം വർധവമാണിത്.
2023-24 സാമ്പത്തിക വർഷത്തിൽ വായ്പ വിതരണവും 32 ശതമാനം വർധിച്ച് 10,662 കോടി രൂപയിലെത്തി. ശേഖരണത്തിലെ കാര്യക്ഷമത 260 അടിസ്ഥാന പോയിൻറുകൾ ഉയർന്ന് 98.4 ശതമാനത്തിൽ എത്തിയിട്ടുണ്ട്. വിവിധ സ്രോതസുകളിൽ നിന്നായി 9242 കോടി രൂപയുടെ ഫണ്ടാണ് കഴിഞ്ഞ വർഷം ലഭിച്ചത്. ആകെ ശാഖകളുടെ എണ്ണം 29 ശതമാനം വർധിച്ച് 1508-ൽ എത്തിയിട്ടുണ്ട്. സജീവ ഉപഭോക്താക്കളുടെ എണ്ണം 21 ശതമാനം വർധിച്ച് 33.5 ലക്ഷത്തിൽ എത്തിയതായും മാർച്ച് 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.