Sections

മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് ഐപിഒ ഡിസംബർ 18 മുതൽ

Friday, Dec 15, 2023
Reported By Admin
Muthoot Microfin Limited IPO

കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിൻറെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) ഡിസംബർ 18 മുതൽ 20 വരെ നടക്കും. ഐപിഒയിലൂടെ 960 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 760 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 200 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഓഹരികളിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ ഭാവി മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മൂലധന അടിത്തറ വികസിപ്പിക്കുന്നതിനാണ് ഉപയോഗിക്കുക.

200 കോടി രൂപയുടെ ഓഫർ ഫോർ സെയിലിൽ പ്രമോട്ടർമാരായ തോമസ് ജോൺ മുത്തൂറ്റിൻറെ 16.36 കോടി രൂപയുടെയും തോമസ് മുത്തൂറ്റിൻറെ 16.38 കോടി രൂപയുടെയും തോമസ് ജോർജ് മുത്തൂറ്റിൻറെ 16.36 കോടി രൂപയുടെയും പ്രീതി ജോൺ മുത്തൂറ്റിൻറെ 33.74 കോടി രൂപയുടെയും റെമി തോമസിൻറെ 33.39 രൂപയുടെയും നീന ജോർജിൻറെ 33.77 രൂപയുടെയും ഓഹരികൾ ഉൾപ്പെടുന്നു. നിക്ഷേപകരായ ഗ്രേറ്റർ പസഫിക് ക്യാപിറ്റൽ 50 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കും.

10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 277 രൂപ മുതൽ 291 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 51 ഓഹരികൾക്കും തുടർന്ന് 51ൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.