Sections

രാജ്യത്ത് നിരവധി തൊഴിലവസരങ്ങളൊരുക്കി മുത്തൂറ്റ് മൈക്രോഫിൻ തൊഴിൽ മേളകൾ

Tuesday, Sep 10, 2024
Reported By Admin
Muthoot Microfin job fair 2024

1500 ലധികം തൊഴിൽ അവസരങ്ങൾ


കൊച്ചി: രാജ്യത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് മുത്തൂറ്റ് മൈക്രോഫിൻ 13 സംസ്ഥാനങ്ങളിലെ 29 ഇടങ്ങളിലായി തൊഴിൽ മേളകൾ നടത്തുന്നു. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുകയും രാജ്യവ്യാപകമായി സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് തൊഴിൽ മേളകൾ നടത്തുന്നത്.

റിലേഷൻഷിപ്പ് ഓഫീസർ, ഫീൽഡ് ഓഫീസർ, ബ്രാഞ്ച് റിലേഷൻഷിപ്പ് മാനേജർ, ബാഞ്ച് ക്രെഡിറ്റ് മാനേജർമാർ തുടങ്ങി വിവിധ മേഖലകളിൽ 1500ലധികം തൊഴിലുകൾ സൃഷ്ടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം തമിഴ്നാട്ടിലെ തിരുപ്പൂർ, പുതുക്കോട്ടൈ, ഈറോഡ്, മണപ്പാറ, തിരുവാരൂർ, ചെങ്കൽപട്ട്, തിരുനൽവേലി, തിരുവണ്ണാമലൈ, അരിയല്ലൂർ, വടല്ലൂർ, വിരുദുനഗർ, നാഗർകോവിൽ എന്നിവിടങ്ങളിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കും.

ബീഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, കേരളം, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടത്തിയ തൊഴിൽ മേളകളിൽ ഇതുവരെ മൂവായിരത്തിലധികം പേർ പങ്കെടുത്തു. തിരഞ്ഞെടുക്കുന്നവർക്ക് അന്നേ ദിവസം തന്നെ ഓഫർ ലെറ്ററും നൽകും.

തങ്ങളുടെ തൊഴിൽ മേളകൾ കേവലം തിരഞ്ഞെടുപ്പ് പ്രക്രിയ മാത്രമല്ലെന്നും ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദഫ് സയീദ് പറഞ്ഞു. 2024-25 വർഷത്തെ ബജറ്റ് മുന്നോട്ടുവയ്ക്കുന്ന വികസിത ഭാരത് സങ്കൽപ്പത്തിന് അനുസൃതമായാണ് മുത്തൂറ്റ് മൈക്രോഫിൻ തൊഴിൽ മേളകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വരും മാസങ്ങളിൽ മുത്തൂറ്റ് മൈക്രോഫിൻ തൊഴിൽ സംരംഭങ്ങൾ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.