- Trending Now:
കൊച്ചി: ഇന്ത്യയിലെ പ്രമുഖ മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ആന്ധ്രപ്രദേശിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ഇതിൻറെ ഭാഗമായി ചോടവാരത്ത് ആദ്യത്തെ ബ്രാഞ്ച് തുറന്നു. മുത്തൂറ്റ് മൈക്രോഫിൻ സിഒഒ ഉദീഷ് ഉല്ലാസ്, മുത്തൂറ്റ് മൈക്രോഫിൻ സിഎച്ച്ആർഒ സുബ്രാൻസു പട്നായക് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
ഈ പുതിയ ബ്രാഞ്ച് ആരംഭിച്ചതോടെ മുത്തൂറ്റ് മൈക്രോഫിനിൻറെ ശൃംഖല 20 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. 3.4 ദശലക്ഷം ഉപഭോക്താക്കളുണ്ട്. ഈ വിപുലീകരണത്തോടെ സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്ന ചെറുകിട വായ്പയിൽ കമ്പനിയുടെ വൈദഗ്ധ്യം ആന്ധ്രാപ്രദേശിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.
വരുമാനം കുറഞ്ഞ കുടുംബങ്ങൾക്കും വനിതകളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്കും ആവശ്യമായ സാമ്പത്തിക സഹായം നൽകി ശാക്തീകരിക്കാനാണ് പുതിയ ബ്രാഞ്ച് ലക്ഷ്യമിടുന്നത്. വനിതാ സംരംഭകർക്ക് മുൻഗണന നൽകി വരുമാനം ഉണ്ടാക്കുന്ന വായ്പകളും സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിന്തുണയും നൽകും, അവരുടെ ചെറുകിട ബിസിനസുകൾ വളർത്താനും ഉപജീവനമാർഗം മെച്ചപ്പെടുത്താനും അതുവഴി സമൂഹത്തിൻറെ സമഗ്രമായ വളർച്ചയ്ക്ക് സംഭാവന നൽകാനും സഹായിക്കും. വനിതകളുടെ സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോൽസാഹിപ്പിക്കുന്ന രീതിയിലാണ് സേവനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഐസിഐസിഐ സെക്യൂരിറ്റീസ് ഡീലിസ്റ്റിങ്ങിന് എൻസിഎൽടി അംഗീകാരം... Read More
ചോടവാരം ബ്രാഞ്ചിലൂടെ വനിതകൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനുള്ള തങ്ങളുടെ ലക്ഷ്യത്തിനാണ് ഊന്നൽ നൽകുന്നതെന്നും പ്രാദേശിക ജനങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മൈക്രോഫിനാൻസ് സേവനങ്ങളാണ് ബ്രാഞ്ചിലൂടെ ലഭ്യമാക്കുന്നതെന്നും ആന്ധ്രപ്രദേശിൽ കൂടി പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സാന്നിദ്ധ്യമായെന്നും സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്യം നേടുന്നതിന് വേണ്ട സേവനങ്ങൾ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.