- Trending Now:
കൊച്ചി: മുൻനിര മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് വായ്പകൾ നൽകുന്നതിനുള്ള തന്ത്രപരമായ സഹകരണത്തിനു തുടക്കം കുറിച്ചു. ഇതിൻറെ ഭാഗമായി രാജ്യത്തെ ഗ്രാമങ്ങളിലേയും ചെറു പട്ടണങ്ങളിലേയും വനിതാ സംരംഭകർക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുകയാണ് മുത്തൂറ്റ് മൈക്രോഫിൻ ലക്ഷ്യമിടുന്നത്.
കൃഷി-അനുബന്ധ മേഖലകളിലും വരുമാനം സൃഷ്ടിക്കുന്ന മറ്റു മേഖലകളിലും വാപൃതരായിട്ടുള്ള വനിതകളുടെ ജോയിൻറ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് (ജെഎൽജി) മുത്തുറ്റ് മൈക്രോഫിനും എസ്ബിഐയും തമ്മിലുള്ള ഈ ധാരണയുടെ ഭാഗമായി വായ്പ നൽകും. 10,000 രൂപ മുതൽ 3 ലക്ഷം രൂപ വരെയായിരിക്കും വായ്പ ഇത് ഗ്രാമീണ മേഖലകളിൽ നിന്നുള്ള വനിതാ സംരംഭകർക്ക് ഗണ്യമായ ഉത്തേജനം നൽകുന്നു.
സുസ്ഥിര വളർച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ മൈക്രോഫിനാൻസ് രംഗത്തെ മാറ്റങ്ങൾക്ക് മുന്നിൽ തങ്ങളുണ്ടെന്നതിൽ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു. ഗ്രാമീണ വനിതകളുടെ വൈവിധ്യമാർന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റും വിധം തങ്ങളുടെ പ്രവർത്തന മേഖല വിപുലമാക്കാൻ എസ്ബിഐയുമായുള്ള സഹകരണം സഹായിക്കുമെന്നും, സംരംഭകത്വ പാതയിലെ വനിതകൾക്ക് വായ്പകളും പിന്തുണയും നൽകുകയെന്നതാണ് ഈ സഹകരണത്തിലൂടെ തങ്ങൾ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താഴേത്തട്ടിലുള്ള വനിതകളെ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുകയും വനിതാ സംരംഭകത്വം പ്രോൽസാഹിപ്പിക്കുകയുമാണ് മുത്തൂറ്റ് മൈക്രോഫിൻ ഉദ്ദേശിക്കുന്നതെന്ന് മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് സിഇഒ സദാഫ് സയീദ് പറഞ്ഞു. നവീനവും ചെലവു കുറഞ്ഞതുമായ പദ്ധതികൾ തങ്ങളുടെ ഉപഭോക്തൃനിരയ്ക്കു നൽകാൻ തങ്ങൾ തുടർച്ചയായി ശ്രമിക്കുകയാണ്. തങ്ങളുടെ ഉപഭോക്താക്കളായ വനിതാ സംരംഭകരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലെ സേവനം ലഭ്യമാക്കാൻ എസ്ബിഐയുമായുള്ള സഹകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.