- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര എൻബിഎഫ്സികളിൽ ഒന്നും 138 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയുമായ മുത്തൂറ്റ് ഫിൻകോർപ് വനിത സംരംഭകരെ ആദരിക്കാനായി മുത്തൂറ്റ് ഫിൻകോർപ് സൂപ്പർവുമൺ സീരീസ് 2 നടത്തുന്നു. രാജ്യമെമ്പാടുമുള്ള വനിതാ സംരംഭകരെ ആദരിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള ഈ രണ്ടാം പരമ്പരയുടെ പ്രഖ്യാപനം മുത്തൂറ്റ് ഫിൻകോർപ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റും സിഇഒ ഷാജി വർഗീസും ചേർന്ന് നടത്തി. രാജ്യത്തെ വനിതകളെ, പ്രത്യേകിച്ച് രണ്ട്, മൂന്ന് നിര നഗരങ്ങളിൽ നിന്നുള്ളവരെ ആദരിക്കാനും ശാക്തീകരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടാം സൂപ്പർവുമൺ പരമ്പരയുടെ പ്രഖ്യാപനത്തിനൊപ്പം പരമ്പര ഒന്നിൽ ഇടംപിടിച്ച 12 സംസ്ഥാനങ്ങളിൽ നിന്നുള്ള 30 വനിതാ സംരംഭകരുടെ ആവേശകരമായ അനുഭവങ്ങളടങ്ങിയ കോഫി ടേബിൾ ബുക്കും മുത്തൂറ്റ് ഫിൻകോർപ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പുറത്തിറക്കി. മുത്തൂറ്റ് ഫിൻകോർപ് സൂപ്പർവുമൺ രണ്ടാം ഘട്ടത്തിലെത്തുന്ന വനിത സംരംഭകരുടെ വിജയകഥകൾ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ലിങ്ക്ഡിൻ, എക്സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കും.
മാർച്ച് 31നകം https://rb.gy/js07i9 എന്ന ലിങ്കിലൂടെയോ publicrelations@muthoot.com എന്ന ഇ-മെയിലിലൂടെയോ തങ്ങളുടെ സമീപത്തുള്ള വനിത സംരംഭകരുടെ വിജയ കഥകൾ മുത്തൂറ്റ് ഫിൻകോർപ്പുമായി പങ്കുവെയ്ക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. മുത്തൂറ്റ് ഫിൻകോർപിന്റെ സാമൂഹ്യ മാധ്യമങ്ങളിൽ കമന്റായോ ഏതെങ്കിലും ബ്രാഞ്ചിലെത്തിയോ എൻട്രികൾ നൽകാം. രാജ്യത്തെ 3700 ലധികം ബ്രാഞ്ചുകളിലും ഈ സേവനം ഒരുക്കിയിട്ടുണ്ട്.
അറിയപ്പെടുന്നവരുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനപ്പുറം അറിയപ്പെടാത്ത വനിതകളുടെ പ്രതിബദ്ധതയും അവർ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളും അവതരിപ്പിച്ചും അവരെ ആദരിച്ചും മുന്നോട്ടു പോകാൻ ഇതിലൂടെ സാധിക്കും.
വനിതകളെ ശാക്തീകരിക്കുകയെന്നത് മുത്തൂറ്റ് ഫിൻകോർപിന്റെ അടിസ്ഥാന ആശയമാണെന്ന് മുത്തൂറ്റ് ഫിൻകോർപ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. തങ്ങളുടെ ജീവനക്കാരിൽ 40 ശതമാനത്തിലേറെയും വനിതകളാണ്. പത്തു ലക്ഷത്തിലേറെ വനിതാ ഉപഭോക്താക്കളുമുണ്ട്. ഇന്ത്യയിൽ എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കാനാണു തങ്ങൾ ശ്രമിക്കുന്നത്. മുത്തൂറ്റ് ഫിൻകോർപ് സൂപർവുമൺ രണ്ടാം ഘട്ടം പ്രഖ്യാപിക്കുന്നതിൽ വളരെയധികം ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണത്തെ വിജയത്തിന്റെ തുടർച്ചയായി സൂപ്പർവുമൺ ഒന്നിനെ കുറിച്ചുള്ള കോഫി ടേബിൾ ബുക്കും തങ്ങൾ പുറത്തിറക്കുകയാണ്. തങ്ങളുടേയും ചുറ്റുമുള്ള ജനങ്ങളുടേയും ജീവിതങ്ങളെ മാറ്റിയെടുത്ത ഈ വനിത സംരംഭകരെക്കുറിച്ചുള്ള പ്രചോദനം നൽകുന്ന വിവരങ്ങൾ ഇതിലുണ്ട്. വനിത സംരംഭകരുടെ ഏറെ മികച്ചതും എന്നാൽ ആരും അറിയാത്തതുമായ കഥകളായിരിക്കും സൂപ്പർവുമൺ രണ്ടാം ഘട്ടം പുറത്തു കൊണ്ടുവരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.