- Trending Now:
കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവേ അറിയപ്പെടുന്ന 138 വർഷം പ്രവർത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പിന് ഏറെ അഭിമാനകരമായ സൂപ്പർബ്രാൻഡ് 2025 പുരസ്കാരം ലഭിച്ചു. 'ഗോൾഡ് സ്റ്റാൻഡേർഡ് ഓഫ് ബ്രാൻഡിംഗ്' ആയി കരുതപ്പെടുന്ന ഈ പുരസ്കാരം എല്ലാവരും ആഗ്രഹിക്കുന്ന ഒരു അവാർഡ് ആണ്. മികച്ച ഉപഭോക്തൃ വിശ്വാസം, സൽപ്പേര്, വ്യവസായ രംഗത്ത് നേതൃത്വം തെളിയിച്ച ബ്രാൻഡുകൾക്കാണ് ഇത് നൽകുന്നത്.
പൂർണമായും ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിൻറെ അടിസ്ഥാനത്തിൽ നൽകുന്ന ഈ പുരസ്ക്കാരം നേടുന്ന സ്വർണ പണയ എൻബിഎഫ്സി രംഗത്തെ ആദ്യ കമ്പനിയാണ് മുത്തൂറ്റ് ഫിൻകോർപ്പ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ സ്ഥാപനത്തെ തങ്ങളുടെ വിശ്വസ്ത സാമ്പത്തിക പങ്കാളിയായി കാണുന്നു എന്നതു കൂടുതൽ വ്യക്തമാക്കുന്നതാണ് ഈ പുരസ്ക്കാരം. തങ്ങളുടെ അറിവിൻറേയും അനുഭവത്തിൻറേയും അടിസ്ഥാനത്തിൽ ഉപഭോക്താക്കളും പ്രൊഫഷണലുകളും സ്വതന്ത്ര പ്രക്രിയയിലൂടെയുള്ള വോട്ടിങിലൂടെയാണ് ഈ പുരസ്ക്കാരം തെരഞ്ഞെടുക്കുന്നത്. ശക്തമായ ബ്രാൻഡ് ഇക്വിറ്റി, മികച്ച ഉപഭോക്തൃ ബന്ധം, നഗര-ഗ്രാമീണ മേഖലകളിലുള്ള ശക്തമായ സാന്നിധ്യം തുടങ്ങിയവയ്ക്കുള്ള തെളിവുകൂടിയാണ് ഈ നേട്ടം.
2025ലെ സൂപ്പർബ്രാൻഡ് അംഗീകാരം ലഭിച്ചതിൽ തങ്ങൾ അഭിമാനിക്കുന്നു. ഈ അംഗീകാരം ഉപഭോക്തൃ കേന്ദ്രീകൃതവും, നവീനവും, ധാർമ്മികമായ ബിസിനസ്സ് രീതികൾ എന്നിവയോടുള്ള മുത്തൂറ്റ് ഫിൻകോർപ്പിൻറെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. സാധാരണക്കാരൻറെ സാമ്പത്തിക സുസ്ഥിതി മെച്ചപ്പെടുത്തി അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുകയാണ് തങ്ങളുടെ ലക്ഷ്യം. ഈ അംഗീകാരം ലക്ഷ്യത്തിലേക്കുള്ള തങ്ങളുടെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നു. തങ്ങൾ ഡിജിറ്റൽ രീതികളെ ത്വരിതപ്പെടുത്തുകയും, അത്യാധുനിക ഫിൻടെക് സൊല്യൂഷനുകളിൽ നിക്ഷേപം നടത്തുകയും, മുത്തൂറ്റ് ഫിൻകോർപ്പ് വൺ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുകയും ചെയ്യുന്ന സമയത്താണ് ഈ അവാർഡ് ലഭിക്കുന്നത്. ഇന്ത്യയിലെ മുന്നേറാൻ ആഗ്രഹിക്കുന്ന ജനങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ശക്തമായതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സാമ്പത്തിക പരിസ്ഥിതി രൂപപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.
തങ്ങളോടുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തിൻറെ മികച്ച അംഗീകാരമാണ് സൂപ്പർബ്രാൻഡ് എന്ന ബഹുമതി. ലളിതവും സുതാര്യവും ഫലപ്രദവുമായ സാമ്പത്തിക പരിഹാരങ്ങൾ നൽകാൻ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. വിശ്വസ്തനായ ഒരു സാമ്പത്തിക സേവന ദാതാവാകാനുള്ള പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നതാണ് ഈ അംഗീകാരം. സാധാരണക്കാരൻറെ വീട്ടുപടിക്കൽ വായ്പ ലഭ്യമാക്കി അവരെ ശാക്തീകരിക്കുക എന്ന വാഗ്ദാനം നിറവേറ്റുന്നു. ഭാവിയിലും നൂതനസേവനങ്ങൾ അവതരിപ്പിക്കുന്നത് തുടരുകയും സത്യസന്ധതയോടും മികച്ച രീതിയിലും ഉപഭോക്താക്കൾക്ക് സേവനം നൽകുകയും ചെയ്യുമെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു.
ഇന്ത്യയിലുടനീളം 3700-ത്തിലധികം ശാഖകളുമായി മുത്തൂറ്റ് ഫിൻകോർപ്പ് സ്വർണ്ണ വായ്പക്ക് അപ്പുറം ചെറുകിട ബിസിനസ്സ് വായ്പകൾ, വസ്തു ഈടിന്മേലുള്ള വായ്പ എന്നിവയുൾപ്പെടെ നിരവധി സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് ഒരു ശതാബ്ദത്തിലധികം നീണ്ടുനിൽക്കുന്ന വിശ്വാസ്യതയും ഡിജിറ്റൽ സാമ്പത്തിക രംഗത്തെ ആധുനിക സാങ്കേതികതയെയും സംയോജിപ്പിച്ച് രാജ്യമൊട്ടാകെ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുകയാണ് കമ്പനി.
ഉപഭോക്തൃ കേന്ദ്രീകൃതവും, നവീനവും, സാമ്പത്തിക ശാക്തീകരണവും എന്നിവയുടെ അടിസ്ഥാനത്തിൽ അചഞ്ചലമായ പ്രതിബദ്ധതയോടെ കമ്പനി ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് മാറ്റം വരുത്താൻ തുടർച്ചയായി പ്രവർത്തിച്ചുവരുന്നു. മികച്ച സാമ്പത്തിക പരിഹാരങ്ങൾ നൽകുന്നതിനും വിശ്വാസം, ലാളിത്യം, ലഭ്യത എന്നീ അടിസ്ഥാന മൂല്യങ്ങൾ പാലിക്കുന്നതിനുമുള്ള മുത്തൂറ്റ് ഫിൻകോർപ്പിൻറെ പ്രതിബദ്ധതയെ ഈ പുരസ്കാരം കൂടുതൽ ശക്തിപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.