Sections

എക്കാലത്തേയും ഏറ്റവും ഉയർന്ന വായ്പാ വിതരണവുമായി മുത്തൂറ്റ് ഫിൻകോർപ്പ്

Wednesday, May 22, 2024
Reported By Admin
Muthoot FinCorp Reports Highest Ever Loan Disbursements

കൊച്ചി: 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ (മുത്തൂറ്റ് ബ്ലൂ) പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് വിതരണം ചെയ്ത വായ്പകൾ 2024 സാമ്പത്തിക വർഷത്തിൽ 18.60 ശതമാനം വളർച്ചയോടെ ആകെ 61,703.26 കോടി രൂപയെന്ന എക്കാലത്തേയും ഏറ്റവും ഉയർന്ന നിലയിലെത്തി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 33,359.30 കോടി രൂപയിലുമെത്തി. മുൻ സാമ്പത്തിക വർഷത്തേക്കാൾ 62.12 ശതമാനം വളർച്ചയിൽ 1047.98 കോടി രൂപയുടെ അറ്റാദായത്തോടെയാണ് ഈ നില കൈവരിച്ചിട്ടുള്ളത്. രാജ്യവ്യാപകമായി 93 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്കാണ് കമ്പനി സേവനം നൽകി വരുന്നത്.

മുത്തൂറ്റ് ഫിൻകോർപ്പിൻറെ മാത്രമായുള്ള വായ്പാ വിതരണം 15 ശതമാനം വർധിച്ച് 50167.12 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 43443.26 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 459.81 കോടിയേക്കാൾ അറ്റാദായം 22.40 ശതമാനം വർധിച്ച് 562.81 കോടി രൂപയിലുമെത്തിയിട്ടുണ്ട്. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ മുൻ വർഷം ഇതേകാലയളവിലെ 17615.07 കോടിയേക്കാൾ 23.26 ശതമാനം വർധിച്ച് 21712.34 കോടി രൂപയിലുമെത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ 953.38 കോടിയേക്കാൾ 25.59 ശതമാനം വളർച്ചയുമായി 2024 സാമ്പത്തിക വർഷത്തിൻറെ ജനുവരി-മാർച്ച് പാദത്തിൽ 1197.31 കോടി രൂപ വരുമാനം നേടി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധനവുമായി 2024 മാർച്ച് 31 വരെ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് മൊത്തം 4298445 ഉപഭോക്താക്കൾക്ക് സേവനം നൽകി.

തന്ത്രപരമായ വളർച്ചയും പുതുമകളും ഉയർത്തിക്കാട്ടുന്ന 2024 സാമ്പത്തിക വർഷത്തെ സാമ്പത്തിക ഫലം പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. സേവനങ്ങളുടെ വൈവിധ്യവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും താഴ്ന്ന ഇടത്തരം വരുമാന വിഭാഗങ്ങളിലെ ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ കണക്കിലെടുക്കുകയും ചെയ്തുള്ളതായിരുന്നു തങ്ങളുടെ നീക്കങ്ങൾ. തുടർച്ചയായി പുതുമകൾ അവതരിപ്പിക്കാനുള്ള പ്രതിബദ്ധത കൂടുതൽ സമഗ്രമായ സേവനങ്ങൾ ലഭ്യമാക്കി തങ്ങളുടെ ഉപഭോക്താക്കളെ പിന്തുണക്കാൻ സഹായകമായി. ഈ സമീപനം തങ്ങളുടെ ഉപഭോക്തൃ നിര വിപുലമാക്കാൻ സഹായിച്ചു. 2025 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ സേവനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനെ കുറിച്ചും കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനെ കുറിച്ചും തങ്ങൾക്കു ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 50,000 കോടി രൂപയുടെ വായ്പാ വിതരണമെന്ന നാഴികക്കല്ലു തങ്ങൾ പിന്നിട്ടതായും റീട്ടെയിൽ സേവനദാതാവ് എന്ന നില തങ്ങൾ തുടരുമെന്നും ശാഖകളിൽ 78 ശതമാനവും മെട്രോ ഇതരമേഖലകളിലാണെന്നും മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സിഇഒ ഷാജി വർഗീസ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.