Sections

നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങൾ നേടാൻ അവസരമൊരുക്കി മുത്തൂറ്റ് ഫിൻകോർപ്പിന്റെ `ഓണസമ്മാനം'

Thursday, Sep 05, 2024
Reported By Admin
Muthoot Fincorp Onasammanam lucky draw offers mega prizes for Onam 2024.

  • ഉൽസവ കാലത്ത് ഉപഭോക്താക്കൾക്ക് കാർ, ബൈക്ക്, ടിവി, റഫ്രിജറേറ്റർ, സ്വർണ നാണയങ്ങൾ തുടങ്ങിയവ നേടാൻ അവസരം
  • ദിവസവും ആഴ്ചതോറും മെഗാ സമ്മാനങ്ങൾ

കൊച്ചി: 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ (നീല മുത്തൂറ്റ്) പതാകവാഹന കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് `ഓണസമ്മാനവു'മായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. ഒക്ടോബർ ഏഴ് വരെയാണ് ലക്കിഡ്രോ മൽസരം. കേരളത്തിലുടനീളമുള്ള മുത്തൂറ്റ് ഫിൻകോർപ്പിന്റെ ബ്രാഞ്ചുകളിൽ നിന്നും സേവനമോ ഉൽപ്പന്നമോ സ്വീകരിക്കുന്ന ഉപഭോക്താക്കൾക്കാണ് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടാൻ അവസരം.

ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ടിവി, ഫ്രിഡ്ജ്, സ്വർണ നാണയങ്ങൾ തുടങ്ങിയ മെഗാ സമ്മാനങ്ങൾ സ്വന്തമാക്കാം. ബമ്പർ സമ്മാനമായി രണ്ടു ഭാഗ്യശാലികൾക്ക് ഹോണ്ട ആക്റ്റിവ സ്കൂട്ടറും ഗ്രാൻഡ് പ്രൈസ് നേടുന്ന ഒരു ഭാഗ്യശാലിക്ക് ടാറ്റ ടിയാഗോ കാറുമാണ് സമ്മാനം. ദിവസേനയുള്ള നറുക്കെടുപ്പിൽ വിജയിക്കുന്നവർക്കും സമ്മാനങ്ങളുണ്ട്. നറുക്കെടുപ്പ് പൂർത്തിയായ ശേഷമായിരിക്കും ബമ്പർ, ഗ്രാൻഡ് സമ്മാനങ്ങൾക്കുള്ള വിജയികളെ പ്രഖ്യാപിക്കുക.

ആഗോള മലയാളികളുടെ വലിയ ആഘോഷമാണ് ഓണമെന്നും ഓണസമ്മാനത്തിലൂടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് അൽപ്പം കൂടി മധുരം പകരുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സിഇഒ ഷാജി വർഗീസ് പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള 759 ബ്രാഞ്ചുകളിലൂടെ ഏറ്റവും വലിയ ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനമായ തങ്ങൾക്ക് ഉപഭോക്താക്കളോടൊപ്പം ഓണം ആഘോഷിക്കാനുള്ള ഈ അവസരം വലിയ ബഹുമതിയാണ്. എല്ലാ ജില്ലകളിൽ നിന്നും മികച്ച പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഗോൾഡ് ലോണിന് പുറമെ ബിസിനസ് ലോൺ, പ്രോപ്പർട്ടി ലോൺ, ടൂവീലർ ലോൺ, യൂസ്ഡ് കാർ ലോൺ, ഫോറെക്സ് തുടങ്ങിയ സേവനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ സ്വപ്നങ്ങൾ സഫലമാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൽസര വിജയികളെ നേരിട്ട് ഫലം അറിയിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.