- Trending Now:
കൊച്ചി: 138 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പിൻറെ സെക്യൂർഡ് ആൻഡ് റെഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) ട്രാഞ്ച് നാല് സീരിസിലൂടെ 400 കോടി രൂപ സമാഹരിക്കും.
1000 രൂപ മുഖവിലയുള്ള എൻസിഡി ഫെബ്രുവരി നാല് മുതൽ ലഭ്യമാണ്. കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടവ്, പൊതുവായ കോർപറേറ്റ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക.
ആകെയുള്ള 2000 കോടി രൂപയുടെ എൻസിഡി പരിധിയിൽ 400 കോടി രൂപയാണ് എൻസിഡിയിലൂടെ സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. 100 കോടി രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന എൻസിഡി വിതരണം. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൈവശം വെക്കാനുള്ള അവകാശവും കൂടിയുണ്ട്. 18, 24, 36, 60, 72, മാസങ്ങളുടെ കാലാവധിയുള്ള എൻസിഡികളാണ് ലഭ്യമായിട്ടുള്ളത്. ഇവയുടെ വരുമാനം പ്രതിമാസ, വാർഷിക രീതികളിലോ കാലാവധി എത്തുമ്പോൾ ഒരുമിച്ച് നൽകുന്ന രീതിയിലോ തെരഞ്ഞെടുക്കാം. 9.38 ശതമാനം മുതൽ 10.10 ശതമാനം വരെയായിരിക്കും എൻസിഡി ഉടമകൾക്ക് വിവിധ വിഭാഗങ്ങളിലായി ലഭിക്കുന്ന വരുമാനം.
2025 ഫെബ്രുവരി 4 മുതൽ 17 വരെയായിരിക്കും പൊതുജനങ്ങൾക്ക് ഈ എൻസിഡി ലഭ്യമാകുക. സെബിയുടെ 33എ റെഗുലേഷന് കീഴിലെ വ്യവസ്ഥകൾക്കനുസരിച്ച് ഡയറക്ടർ ബോർഡിൻറേയോ സ്റ്റോക്ക് അലോട്ട്മെൻറ് കമ്മിറ്റിയുടേയോ അംഗീകാരത്തിനു വിധേയമായി നേരത്തെ തന്നെ എൻസിഡി വിതരണം അവസാനിപ്പിക്കാനും സാധിക്കും.
സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്റ്റേഡ് സ്റ്റോക്ക് ബ്രോക്കർമാർ, ഇഷ്യു രജിസ്ട്രാർ, ട്രാൻസ്ഫർ ഏജൻറ്, ഡെപ്പോസിറ്ററി പാർട്ടിസിപ്പൻറുമാർ തുടങ്ങിയ ഇടനിലക്കാർ വഴി അപേക്ഷിക്കുന്ന 5 ലക്ഷം രൂപ വരെ അപേക്ഷാ തുകയുള്ള വ്യക്തിഗത നിക്ഷേപകർ ഫണ്ട് ബ്ലോക്ക് ചെയ്യാനായി യുപിഐ മാത്രം ഉപയോഗിക്കണം. യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയും വേണം. ഇതേ സമയം മറ്റു സംവിധാനങ്ങളിലൂടെ അപേക്ഷ സമർപ്പിക്കാനും വ്യക്തിഗത നിക്ഷേപകർക്ക് അവസരമുണ്ടാകും. മുത്തൂറ്റ് ഫിൻകോർപ്പ് വൺ ആപ്പിൻറെ ഉപഭോക്താക്കൾക്ക് എവിടേയും എപ്പോഴും അപേക്ഷ സമർപ്പിക്കാം. മുത്തൂറ്റ് ഫിൻകോർപ്പിൻറെ 3700-ൽ പരം ശാഖകൾ വഴിയും അപേക്ഷ നൽകാം. ഇതിനു പുറമെ ഉപഭോക്താക്കൾക്ക് തങ്ങളുടെ എൻസിഡി മോഡ്യൂളിലുള്ള യുപിഐ അധിഷ്ഠിത നിക്ഷേപ സൗകര്യങ്ങളും ഉപയോഗിക്കാം.
ഈ എൻസിഡികൾക്ക് ക്രിസിൽ എഎ-/സ്റ്റേബിൾ റേറ്റിങും നൽകിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകൾക്ക് കൃത്യ സമയത്തു സേവനങ്ങൾ നൽകുന്നതിൽ ഉന്നത നിലവാരം പുലർത്തുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ഈ എൻസിഡികൾ ബിഎസ്ഇയിലെ ഡെറ്റ് മാർക്കറ്റ് വിഭാഗത്തിൽ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
സുരക്ഷിതവും ഉയർന്ന വരുമാനമുള്ള നിക്ഷേപ അവസരങ്ങൾ നൽകുന്നതുമായ പുതിയ എൻസിഡി സീരീസ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. 3700-ലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെയോ മുത്തൂറ്റ് ഫിൻകോർപ്പ് വൺ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് എളുപ്പത്തിൽ അപേക്ഷിക്കാം. എളുപ്പവും സൗകര്യപ്രദവുമായ രീതിയിൽ നൂതനമായ സാമ്പത്തിക പരിഹാരങ്ങൾ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.