Sections

മുത്തൂറ്റ് ഫിൻകോർപ് എൻസിഡികളുടെ 17ാമത് ട്രാഞ്ച് രണ്ട് സീരീസ് പ്രഖ്യാപിച്ചു; ലക്ഷ്യം 250 കോടി രൂപ സമാഹരിക്കാൻ

Saturday, Oct 12, 2024
Reported By Admin
Muthoot Fincorp NCD Offer 2024 - High Yield Bonds

  • 2024 ഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെ വാങ്ങാനാവും

കൊച്ചി: നീല മുത്തൂറ്റ് എന്നറിയപ്പെടുന്ന 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് സെക്യേർഡ്, റിഡീമബിൾ വിഭാഗത്തിൽ പെട്ട 1000 രൂപ വീതം മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എൻസിഡി) 17ാമത് ട്രാഞ്ച് രണ്ട് സീരീസിലൂടെ 250 കോടി രൂപ സമാഹരിക്കും. 2000 കോടി രൂപയാവും ഇതിൻറെ മൊത്തം പരിധി.

75 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും 175 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അവകാശത്തിൻറെ അടിസ്ഥാനത്തിലാവും ആകെ 250 കോടി രൂപ ശേഖരിക്കുക. 1000 രൂപ വീതം മുഖവിലയുള്ള ഈ എൻസിഡികൾ 2024 ഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെയാവും പൊതുജനങ്ങൾക്കു വാങ്ങാനാവുക. കമ്പനി ഡയറക്ടർ ബോർഡിൻറേയോ ഓഹരി അനുവദിക്കൽ കമ്മിറ്റിയുടേയോ തീരുമാനമനുസരിച്ചും സെബിയുടെ 33എ റെഗുലേഷൻ അനുസരിച്ചുള്ള ആവശ്യമായ അനുമതികളുടെ അടിസ്ഥാനത്തിലും ഇതു നേരത്തെ തന്നെ അവസാനിപ്പിക്കാനും സാധിക്കും.

ട്രാഞ്ച് രണ്ട് സീരീസിന് കീഴിലുള്ള ഈ എൻസിഡികൾ 24, 36, 60, 72, 92 മാസ കാലാവധികൾ ഉള്ളതും പ്രതിമാസ, വാർഷിക രീതികളിലോ അല്ലെങ്കിൽ കാലാവധിക്കു ശേഷമോ വരുമാനം നൽകുന്നതും ആയിരിക്കും. ഇവയിൽ നിന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുപ്പു നടത്താം. 9 ശതമാനം മുതൽ 10.10 ശതമാനം വരെ ഫലപ്രദമായ വാർഷിക വരുമാനമാണ് ഉണ്ടാകുക. ക്രിസിൽ എഎ-/സ്റ്റേബിൾ റേറ്റിങാണ് ഇതിനുള്ളത്. (സ്ഥിരതയുള്ള പ്രകടനമാണ് ക്രിസിലിൻറെ ഡബിൾ എ മൈനസ് റേറ്റിങ് സൂചിപ്പിക്കുന്നത്.)

ബിഎസ്ഇയുടെ കടപത്ര വിപണി വിഭാഗത്തിൽ ഇതു ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. തുടർ വായ്പ, ഫിനാൻസിങ്, കമ്പനിയുടെ നിലവിലുള്ള വായ്പാ തുകയും പലിശയും തിരിച്ചടക്കൽ, പൊതു കോർപറേറ്റ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്കാണ് ഇതിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നത്.

തങ്ങളുടെ നിക്ഷേപകർക്ക് സുരക്ഷിത നിക്ഷേപ അവസരങ്ങൾ ലഭ്യമാക്കുന്ന എൻസിഡികളുടെ പുതിയ സീരീസ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. മുത്തൂറ്റ് ഫിൻകോർപിൻറെ രാജ്യത്തെ 3700-ൽ പരം ബ്രാഞ്ചുകൾ വഴിയോ വീട്ടിലിരുന്ന് മുത്തൂറ്റ് ഫിൻകോർപ് വൺ എന്ന തങ്ങളുടെ മൊബൈൽ ആപ്പു വഴിയോ അഞ്ചു ലക്ഷം രൂപ വരെ നിക്ഷേപം നടത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.