- Trending Now:
കൊച്ചി: 138 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ് (നീല മുത്തൂറ്റ്) എൻസിഡി (സുരക്ഷിതമായി പിൻവലിച്ചു പണമാക്കി മാറ്റാവുന്ന നോൺ കൺവർട്ടബിൾ ഡിബഞ്ചറുകളുടെ) സിരീസുകളുടെ ആയിരം രൂപ മുഖവിലയുള്ള എൻസിഡികൾ 2025 മെയ് 13 വരെ വിതരണം ചെയ്യും.
വായ്പകൾ, സാമ്പത്തിക പ്രവർത്തനങ്ങൾ, നിലിവിലുള്ള കടങ്ങളുടെ പലിശയും മുതലും തിരച്ചടക്കൽ, പൊതുവായ കോർപറേറ്റ് ആവശ്യങ്ങൾ നിറവേറ്റൽ തുടങ്ങിയവയ്ക്കാവും ഇതിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിക്കുക. അനുവദനീയമായ ഷെൽഫ് പരിധിയായ രണ്ടായിരം കോടി രൂപയ്ക്കുള്ളിൽ നിറുത്തി 350 കോടി രൂപ സമാഹരിക്കാനാണ് മുത്തൂറ്റ് ഫിൻകോർപ് ഉദ്ദേശിക്കുന്നത്.
അഞ്ചാമത് സീരീസിൽ നൂറു കോടി രൂപയുടെ അടിസ്ഥാന ഇഷ്യുവും 250 കോടി രൂപയുടെ ഗ്രീൻ ഷൂ ഓപ്ഷനും അടക്കമാണ് 350 കോടി രൂപ സമാഹരിക്കുന്നത്. 24, 36, 60, 72 മാസ കാലാവധികളുമായുള്ള എൻസിഡികൾക്ക് 9 മുതൽ 10 ശതമാനം വരെയുള്ള ഫലപ്രദമായ വാർഷിക ലാഭമാകും ഉണ്ടാകുക. എൻസിഡികളുടെ വിതരണം മെയ് 13 വരെയാണെങ്കിലും വ്യവസ്ഥകൾക്കും അനുമതികൾക്കും അനുസൃതമായി നേരത്തെ അവസാനിപ്പിക്കാവുന്നതുമാണ്.
ക്രിസിൽ ഡബിൾ എ മൈനസ് സ്റ്റേബിൾ റേറ്റിങ്ങാണ് ഈ എൻസിഡികൾക്ക് ഉള്ളത്. സമയാസമയങ്ങളിൽ സാമ്പത്തിക ബാധ്യതകൾക്കുള്ള സേവനം നൽകുന്നതിൽ ഉയർന്ന നിലയിലുള്ള സുരക്ഷിതത്വമാണ് ഇതു സൂചിപ്പിക്കുന്നത്. എൻസിഡികൾ ബിഎസ്ഇയുടെ ഡെബ്റ്റ് വിഭാഗത്തിൽ ലിസ്റ്റ് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ യുപിഐ വഴി നടത്താം. മുത്തൂറ്റ് ഫിൻകോർപ് വൺ ആപ്പിലൂടെയും സ്റ്റോക്ക് എക്സ്ചേഞ്ച് പ്ലാറ്റഫോമുകൾ, എസിസിഎസ്ബികൾ വഴിയും അനായാസം നിക്ഷേപങ്ങൾ നടത്താം.
നിക്ഷേപകർക്കായി സുരക്ഷിതത്വവും ഉയർന്ന വരുമാനവും നൽകുന്ന പുതിയ എൻസിഡികൾ അവതരിപ്പിക്കുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. തങ്ങളുടെ വിപുലമായ 3700ലധികം ശാഖകളിലൂടെയും മുത്തൂറ്റ് ഫിൻകോർപ് വൺ മൊബൈൽ ആപ്പ് വഴിയും പങ്കാളിത്ത ശൃംഖലകൾ വഴിയും നിക്ഷേപങ്ങൾ നടത്താം. നവീനവും എല്ലാവരുടേയും ആവശ്യമനുസരിച്ചുള്ള സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇവിടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.