- Trending Now:
കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് സെക്യേർഡ് റിഡീമബിൾ എൻസിഡികളിലൂടെ 300 കോടി രൂപ സമാഹരിക്കും. 75 കോടി രൂപയുടെ ഈ ഇഷ്യുവിലെ 225 കോടി രൂപയുടെ ഗ്രീൻ ഷൂ ഓപ്ഷൻ അടക്കമാണ് 300 കോടി രൂപ. 1000 രൂപ വീതം മുഖവിലയുള്ള എൻസിഡികൾ ജനുവരി 12 മുതൽ ജനുവരി 25 വരെ ലഭ്യമാകും. ആവശ്യമെങ്കിൽ നേരത്തെ തന്നെ ഇതു ക്ലോസ് ചെയ്യാനുള്ള വ്യവസ്ഥകളുമുണ്ട്.
24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള കാലാവധികൾ ഉള്ളതാണ് എൻസിഡികൾ. പ്രതിമാസ, വാർഷിക തവണകളായോ കാലാവധിക്കു ശേഷം ഒരുമിച്ചോ ലഭിക്കുന്ന രീതിയിൽ 9.26 ശതമാനം മുതൽ 9.75 ശതമാനം വരെയാണ് യീൽഡ്. ക്രിസിൽ എഎ-/സ്റ്റേബിൽ റേറ്റിങാണ് ഇതിനു നൽകിയിട്ടുള്ളത്. ബിഎസ്ഇയിലെ ഡെറ്റ് വിഭാഗത്തിൽ ഈ എൻസിഡി ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
നിലവിലുള്ളതും പുതുതായി എത്തുന്നതുമായ ഉപഭോക്താക്കൾക്ക് തങ്ങളുടെ 3600-ൽ പരം ശാഖകളിൽ ഏതെങ്കിലും സന്ദർശിച്ചോ തങ്ങളുടെ മൊബൈൽ ആപ്പ് മുത്തൂറ്റ് ഫിൻകോർപ്പ് വൺ ഉപയോഗിച്ചോ എൻസിഡികളിൽ നിക്ഷേപിക്കാമെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. ക്രിസിൽ എഎ-/സ്റ്റേബിൽ റേറ്റിങ് ഉള്ളതിനാൽ ഈ ഇഷ്യുവിന് മികച്ച പ്രതികരണമാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.