- Trending Now:
കൊച്ചി: 137 വർഷം പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ (ബ്ലൂ മുത്തൂറ്റ്) മുൻനിര കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് 16-ാമത് ട്രാഞ്ച് നാലാം സീരീസ് പ്രഖ്യാപിച്ചു. ഓഹരിയാക്കി മാറ്റാനാകാത്ത കടപത്രങ്ങളിലൂടെ 360 കോടി രൂപയാണ് സമാഹിക്കുന്നത്. 360 കോടി രൂപ വരെയുള്ള ഇഷ്യുവിൽ ഗ്രീൻ ഷൂ ഓപ്ഷൻ 260 കോടി രൂപയ്ക്കൊപ്പം ഇതിൽ നാലാമത്തെ ട്രാഞ്ചിൽ 100 കോടിയാണ് സമാഹരിക്കുന്നത്. 1100 കോടി രൂപയാണ് പരിധി. 1000 രൂപയാണ് മുഖവില. ഏപ്രിൽ 10 മുതൽ 25 വരെ പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്. ഡയറക്ടർ ബോർഡ് അല്ലെങ്ങിൽ കമ്പനി രൂപകരിച്ച കമ്മിയുടെ അംഗീകാരത്തോടെ നേരത്തെ ക്ലോസ് ചെയ്യാനും കഴിയും.
കടപത്രങ്ങൾ 26 മാസം, 38 മാസം, 60 മാസം, 72 മാസം, 94 മാസം എന്നിങ്ങനെ വിവിധ സ്കീമുകളിലൂടെ പ്രതിമാസ, വാർഷിക, നിക്ഷേപ രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ 13 വ്യത്യസ്ത ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. 8.90 ശതമാനം മുതൽ 10 ശതമാനം വരെയാണ് എൻസിഡി വാഗ്ദാനം ചെയ്യുന്ന വാർഷിക പലിശ. ക്രിസിൽ എഎ-/സ്റ്റേബിൾ റേറ്റിങ്ങാൻ എൻസിഡിക്കുള്ളത്. ഇത് ബിഎസ്ഇയുടെ ഡെറ്റ് മാർക്കറ്റ് സെഗ്മെൻറിൽ ലിസ്റ്റ് ചെയ്യും. എൻസിഡിയിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ നിലവിലുള്ള വായ്പകളുടെ പലിശയും പ്രിൻസിപ്പലും വായ്പയും, ധനസഹായവും, തിരിച്ചടവ്/മുൻകൂറായി അടയ്ക്കൽ എന്നിവയ്ക്കും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും.
തങ്ങളുടെ മുൻ സീരീസിന് നല്ല പ്രതികരണം ലഭിച്ചു, ഈ ധനസമാഹരണത്തിലും മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നു. മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിൻറെ 3600-ൽ പരം ശാഖകൾ വഴിയോ മൊബൈൽ ആപ്പായ മുത്തൂറ്റ് ഫിൻകോർപ്പ് വൺ വഴിയോ (5 ലക്ഷം രൂപ വരെ) നിക്ഷേപിക്കാം. ഒന്നിലധികം കാലാവധി ഓപ്ഷനുകളും ഉപയോഗിച്ച് തങ്ങളുടെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന് അനുയോജ്യമായ ഒരു വഴി നൽകുന്നതിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നവെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സിഇഒ ഷാജി വർഗീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.