- Trending Now:
കൊച്ചി: 137 വർഷത്തെ പാരമ്പര്യമുള്ള നീല മുത്തൂറ്റ് എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് സെക്യേർഡ്, റിഡീമബിൾ വിഭാഗത്തിൽ പെട്ട ആയിരം രൂപ വീതം മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളിലൂടെ (എൻസിഡി) 350 കോടി രൂപ സമാഹരിക്കും. രണ്ടായിരം കോടി രൂപയാവും ഇതിൻറെ മൊത്തം പരിധി. കമ്പനിയുടെ പതിനേഴാമത് എൻസിഡി വിതരണമാണിത്. 100 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും ഗ്രീൻ ഷൂ ഓപ്ഷനിലൂടെ 250 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അവകാശത്തിൻറെ അടിസ്ഥാനത്തിലാവും ആകെ 350 കോടി രൂപ ശേഖരിക്കുക. ആയിരം രൂപ വീതം മുഖവിലയുള്ള ഈ എൻസിഡികൾ 2024 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ പത്തു വരെയാവും പൊതുജനങ്ങൾക്കു വാങ്ങാനാവുക. കമ്പനി ഡയറക്ടർ ബോർഡിൻറേയോ ഓഹരി അനുവദിക്കൽ കമ്മിറ്റിയുടേയോ തീരുമാനമനുസരിച്ചും സെബിയുടെ 33 എ റെഗുലേഷൻ അനുസരിച്ചുള്ള ആവശ്യമായ അനുമതികളുടെ അടിസ്ഥാനത്തിലും ഇതു നേരത്തെ തന്നെ അവസാനിപ്പിക്കാനും സാധിക്കും.
ട്രാഞ്ച് ഒന്നിനു കീഴിലുള്ള ഈ എൻസിഡികൾ 24, 36, 60, 72, 90 മാസ കാലാവധികൾ ഉള്ളതും പ്രതിമാസ, വാർഷിക രീതികളിലോ അല്ലെങ്കിൽ കാലാവധിക്കു ശേഷമോ യീൽഡ് നൽകുന്നതും ആയിരിക്കും.I, II, III, IV, V, VI, VII, VIII, IX, X, XI, XII ,XIII ഇവയിൽ നിന്ന് ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഓപ്ഷൻ തെരഞ്ഞെടുക്കാം. 9.38 ശതമാനം മുതൽ 10.10 ശതമാനം വരെ പ്രതിവർഷ ഫലപ്രദ യീൽഡാവും ഉണ്ടാകുക. ക്രിസിൽ എഎ-/സ്റ്റേബിൾ റേറ്റിങാണ് ഇതിനുള്ളത്. ബിഎസ്ഇയുടെ കടപത്ര വിപണി വിഭാഗത്തിൽ ഇതു ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. തുടർ വായ്പ, ഫിനാൻസിങ്, കമ്പനിയുടെ നിലവിലുള്ള വായ്പാ തുകയും പലിശയും തിരിച്ചടക്കൽ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്കാണ് ഇതിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നത്.
ആകർഷകമായ പലിശ നിരക്കുകൾ, നിക്ഷേപകർക്കുള്ള കാലാവധി ഓപ്ഷനുകൾ, പലിശ പേഔട്ട് ഓപ്ഷനുകളിലെ സൗകര്യം എന്നിവയുമായി വരുന്ന എൻസിഡികളുടെ പുതിയ സീരീസ് പങ്കിടുന്നതിൽ തങ്ങൾക്കു സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. മുത്തൂറ്റ് ഫിൻകോർപ്പിൻറെ രാജ്യത്തെ 3700-ൽ പരം ബ്രാഞ്ചുകൾ വഴിയോ വീട്ടിലിരുന്ന് മുത്തൂറ്റ് ഫിൻകോർപ്പ് വൺ എന്ന തങ്ങളുടെ മൊബൈൽ ആപ്പ് വഴിയോ(5 ലക്ഷം രൂപ വരെ) നിക്ഷേപം നടത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.