- Trending Now:
കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ (നീല മുത്തൂറ്റ്) പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് തങ്ങളുടെ സെക്യേർഡ്, റിഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളുടെ 16-ാമത് പതിപ്പ് പ്രഖ്യാപിച്ചു. 1100 കോടി രൂപയുടെ ഷെൽഫ് പരിധിയിൽ നിന്നുള്ള 400 കോടി രൂപ സമാഹരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 100 കോടി രൂപയുടേതാണ് ആദ്യ ഇഷ്യു. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൂടി കൈവശം വെക്കാനുള്ള അവകാശവുമുണ്ട്. 1000 രൂപ മുഖവിലയുള്ള ഇഷ്യു സെപ്റ്റംബർ ഒന്നിന് ആരംഭിച്ചു. സെപ്റ്റംബർ 14 വരെ ഇതു തുടരും. ഡയറക്ടർ ബോർഡിൻറേയോ ഇതിനായി കമ്പനി രൂപീകരിക്കുന്ന കമ്മിറ്റിയുടേയോ അംഗീകാരത്തോടെ ആവശ്യമായ അനുമതികളോടെ സെബി എൻസിഎസ് റെഗുലേഷൻറെ 33എ റെഗുലേഷൻ പ്രകാരം ഇതു നേരത്തെ അവസാനിപ്പിക്കാനും സാധിക്കും.
ഒന്നാം ഗഡു ഇഷ്യുവിനു കീഴിലുള്ള എൻസിഡികൾ 24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള കാലാവധികളാണ് മുന്നോട്ടു വെക്കുന്നത്. I, II, III, IV, V, VI, VII,VIII, IX, X എന്നീ വ്യത്യസ്ത പദ്ധതികളിലായി പ്രതിമാസ, വാർഷിക കാലാവധി തീരുമ്പോഴുള്ള പണം നൽകൽ രീതികൾ ഇവയ്ക്കുണ്ടാകും. ഉപഭോക്താക്കൾക്ക് ഇവയിൽ നിന്നു സൗകര്യപ്രദമായി തെരഞ്ഞെടുപ്പു നടത്താനാവും. 8.65 ശതമാനം മുതൽ 9.43 ശതമാനം വരെയാണ് എൻസിഡി ഉടമകൾക്കു ലഭിക്കുന്ന പ്രതിവർഷം എഫക്ടീവ് ഈൽഡ്. ഒന്നാം ഗഡുവിന് കീഴിൽ ഇഷ്യൂ ചെയ്ത ക്രിസിൽ എഎ-/സ്റ്റേബിൽ റേറ്റിങ്ങുള്ള സെക്യേർഡ് എൻസിഡികൾ ബിഎസ്ഇയിലെ ഡെറ്റ് മാർക്കറ്റ് വിഭാഗത്തിൽ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. തുടർന്നുള്ള വായ്പകൾ, കമ്പനിയുടെ നിലവിലെ വായ്പാ ദാതാക്കൾക്ക് പലിശ/മുതൽ എന്നിവ തിരിച്ചു നൽകൽ എന്നിവയ്ക്കും പൊതു കോർപറേറ്റ് ആവശ്യങ്ങൾക്കും ആയിരിക്കും ഇതിൽ നിന്നു ലഭിക്കുന്ന തുക ഉപയോഗിക്കുക.
രാജ്യ വ്യാപകമായി ഉപഭോക്താക്കൾ 136 വർഷത്തിലേറെയായി തങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസവും വിശ്വസ്തതയുമാണ് തങ്ങളുടെ ശക്തിയെന്നും മുത്തൂറ്റ് ഫിൻകോർപ്പിൽ നിന്നുള്ള 16-ാമത് എൻസിഡികൾ പ്രഖ്യാപിക്കാൻ ആഹ്ലാദമുണ്ടെന്നും മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. ജീവിതത്തിൻറെ വിവിധ തുറകളിൽ നിന്നുള്ളവർക്കും നിലവിലുള്ള ഉപഭോക്താക്കൾക്കും ഇവിടെ ഉപഭോക്താവാകാൻ ഉദ്ദേശിക്കുന്നവർക്കും തങ്ങളുടെ വിവിധങ്ങളായ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഇതൊരു മികച്ച അവസരമാണ്. ആകർഷകമായ റിട്ടേൺ നിരക്കും ഫ്ളെക്സിബിൾ കാലാവധിയും ക്രിസിൽ എഎ-/ സ്റ്റേബിൽ റേറ്റിങും ഉള്ള ഈ ഇഷ്യൂവിന് നല്ല ഡിമാൻഡാണ് പ്രതീക്ഷിക്കുന്നത്. മുത്തൂറ്റ് ഫിൻകോർപ്പ് വൺ മൊബൈൽ ആപ്പു വഴിയും ഉപഭോക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.