Sections

സൂപ്പർ വുമൺ കാമ്പയിനുമായി മുത്തൂറ്റ് ഫിൻകോർപ്പ്

Wednesday, Mar 27, 2024
Reported By Admin
Muthoot FinCorp Launches Superwoman Campaign

കൊച്ചി: 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മുൻനിര കമ്പനിയും രാജ്യത്തെ മുൻനിര എൻബിഎഫ്സികളിലൊന്നുമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡും (എംഎഫ്എൽ) ചേർന്ന് രാജ്യത്തെ അംഗീകരിക്കപ്പെടാത്ത വനിത സംരംഭകരെ കണ്ടെത്തി ആദരിക്കുന്നതിനായി മുത്തൂറ്റ് ഫിൻകോർപ്പ് സൂപ്പർ വുമൺ കാമ്പയിൻ നടത്തുന്നു.

അർഹരായ 30 വനിതാ സംരഭകരെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന ഈ കാമ്പയിൻ ജൂണിൽ സമാപിക്കും. അവരുടെ പ്രചോദനാത്മകമായ കഥകൾ പങ്കുവെക്കുന്നതിനൊപ്പം ഈ സൂപ്പർ വുമണുകളെ പ്രത്യേകം ആദരിക്കാനും മുത്തൂറ്റ് ഫിൻകോർപ്പ് ലക്ഷ്യമിടുന്നുണ്ട്.

കാമ്പയിന്റെ ആരംഭമെന്നോണം എം.എഫ്.എല്ലിന്റെ വനിതാ ഉപഭോക്താക്കളെ സോഷ്യൽ മീഡിയ പേജുകളിൽ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ & എക്സ്) ഫീച്ചർ ചെയ്യും. താത്പര്യമുള്ളവർക്ക് തങ്ങളുടെ പരിചയത്തിലുള്ള സംരഭകയായ 'സൂപ്പർ വുമണിനെ'ക്കുറിച്ചുള്ള പോസ്റ്റിലെ കമന്റായോ publicrelations@muthoot.com എന്ന ഇ-മെയിൽ വിലാസത്തിലോ വിവരങ്ങൾ നൽകാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.