- Trending Now:
ഏറ്റവും പുതിയ ബ്രാൻഡ് അംബാസഡറുമായുള്ള ആദ്യ കാമ്പെയ്ൻ, ഗോൾഡ് ലോണുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാകാൻ പുതിയ സംരംഭം എങ്ങനെ സഹായിക്കുന്നു എന്നതിനെ കുറിച്ച് പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്നു.
കൊച്ചി: 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ (നീല മുത്തൂറ്റ്) ഫ്ളാഗ്ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് (എംഎഫ്എൽ) ഷാരൂഖ് ഖാനുമായി ചേർന്ന് 'ബുക്ക് മൈ ഗോൾഡ് ലോൺ' എന്ന പ്രചാരണത്തിന് തുടക്കം കുറിച്ചു. എവിടെയിരുന്നും ഏതു സമയത്തും ഉടനടി സ്വർണ വായ്പ ബുക്ക് ചെയ്യാവുന്ന ഈ സേവനം ഇന്ത്യയിൽ ആദ്യത്തേതാണ്. പുതിയതായി അവതരിപ്പിച്ച ഈ സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് ഒരു മിസ്ഡ് കോളിലൂടെ വായ്പ ഇടപാട് നടത്താം.
നൂതനമായ ഈ സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് സ്വർണ വായ്പകൾ ല്യമാക്കും എന്നു മാത്രമല്ല സൗകര്യപ്രദമായി ഇടപാടു നടത്തുകയും ചെയ്യാം. രാജ്യത്തുടനീളമുള്ള മുത്തൂറ്റ് ഫിൻകോർപ്പിൻറെ 3700ലധികം ബ്രാഞ്ചുകളുടെയും 50ലധികം നഗരങ്ങളിലുള്ള ഗോൾഡ് ലോൺ ഫ്രം ഹോമിൻറെയും പിന്തുണയും ഈ സേവനത്തിനുണ്ടാകും.
എല്ലാ ഇന്ത്യക്കാർക്കും സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഷാരൂഖ് ഖാനുമായുള്ള സഹകരണം ബുക്ക് മൈ ഗോൾഡ് ലോൺ' പ്രചാരണം തങ്ങളുടെ മുന്നോട്ടുള്ള യാത്രയെ പ്രതിനിധീകരിക്കുന്നുവെന്നും മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. വീട്ടിലിരുന്നോ ബ്രാഞ്ചിൽ നിന്നോ സ്വർണ വായ്പ ലഭ്യമാക്കി ഉപഭോക്താക്കളുടെ ജീവിതം ലളിതമാക്കുകയാണ് ബുക്ക് മൈ ഗോൾഡ് ലോൺ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാരൂഖ് ഖാൻ മുഖ്യ ആകർഷണമായെത്തുന്ന മുത്തൂറ്റ് ഫിൻകോർപ്പിൻറെ 'ബുക്ക് മൈ ഗോൾഡ് ലോൺ' പ്രചാരണത്തിൻറെ സൃഷ്ടാക്കൾ ഹവാസ് വേൾഡ് വൈഡ് ഇന്ത്യയാണ് (ക്രിയേറ്റീവ്). ഹവാസ് മീഡിയ ഇന്ത്യയാണ് (മീഡിയ) പരസ്യചിത്രം ആളുകളിക്കെത്തിച്ചത്. പുതിയ ബിസിനസ് ആരംഭിക്കുക, വിദേശ പഠനം, പുതിയ കാർ വാങ്ങൽ തുടങ്ങി ഓരോ ആഗ്രഹങ്ങൾ സഫലമാക്കുന്നതിനും എന്നെ വിളിക്കൂ എന്ന സന്ദേശം ഷാരൂഖ് ഖാൻ ആംഗ്യത്തിലൂടെ കാണിക്കുന്നുണ്ട്. 80869 80869 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്ത് സ്വർണ വായ്പ ലഭ്യമാകുന്ന ഈ സേവനം ഇന്ത്യയിൽ ആദ്യമാണ്. കൂടാതെ മുത്തൂറ്റ് ഫിൻകോർപ്പ് ഇതിൻറെ പ്രചാരണാർഥം മ്യൂസിക്ക് വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട്.
ഒരു മിസ്ഡ് കോളിലൂടെ സ്വർണ വായ്പ ബുക്ക് ചെയ്യാവുന്ന നൂതനമായ സവിശേഷതയാണ് തങ്ങൾ അവതരിപ്പിച്ചതെന്നും ഷാരൂഖ് ഖാൻ ഇക്കാര്യം ലോകത്തെ അറിയിച്ചെന്നും എല്ലായ്പ്പോഴും എന്ന പോലെ അദേഹം അതിന് ഒരു ട്വിസ്റ്റ് നൽകിയെന്നും ഹവാസ് വേൾഡൈ്വഡ് ഇന്ത്യ ജോയിൻറ് എംഡിയും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ അനുപമ രാമസ്വാമി പറഞ്ഞു.
പുതിയ ബ്രാൻഡ് അംബാസഡർ ഷാരൂഖ് ഖാൻ ഉൾപ്പെട്ട മുത്തൂറ്റ് ഫിൻകോർപ്പിൻറെ ഈ സംരംഭത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൻറെ ആവേശത്തിലാണ് തങ്ങളെന്നും ആളുകൾക്ക് എളുപ്പത്തിൽ പണം ലഭ്യമാക്കാനായി മുത്തൂറ്റ് ഫിൻകോർപ്പ് നവീന മാർഗങ്ങൾ സ്വീകരിക്കുന്നത് ശ്രദ്ധേയമാണെന്നും ബഹുഭാഷയിലുള്ള ഈ പ്രചാരണം രാജ്യത്തുടനീളം കൂടുതൽ പ്രേക്ഷകരുമായി ബന്ധിപ്പിക്കുമെന്ന് ഉറപ്പാണെന്നും ഹവാസ് മീഡിയ നെറ്റ്വർക്ക് സിഇഒ മോഹിത് ജോഷി പറഞ്ഞു.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി തുടങ്ങിയ ഭാഷകളിൽ ഈ പ്രചാരണം സംപ്രേഷണം ചെയ്യും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ടെലിവിഷനിലും ഒഒഎച്ച്, പ്രിൻറ് മാധ്യമങ്ങളും ഇതിൽ ഉൾപ്പെടും.
2024 സാമ്പത്തിക വർഷം ആകെ 61,703.26 കോടി രൂപയുടെ വായ്പ ലഭ്യമാക്കി മുത്തൂറ്റ് ഫിൻകോർപ്പ് ഈയിടെ റെക്കോഡ് കുറിച്ചിരുന്നു. ബുക്ക് മൈ ഗോൾഡ് ലോൺ പദ്ധതിയിലൂടെ ലെൻഡിങ് വിഭാഗത്തിൽ ഗണ്യമായ കുതിപ്പ് നടത്താൻ കമ്പനി ഒരുങ്ങുകയാണ്.
കൂടുതൽ ആളുകൾക്ക് ലളിതമായും സൗകര്യപ്രദവുമായ വായ്പാ അനുഭവത്തിന് വഴിയൊരുക്കുമെന്ന് കാമ്പെയ്ൻ വാഗ്ദാനം ചെയ്യുന്നു.
:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.