Sections

വ്യാപാർ വികാസ് സ്വർണ പണയ വായ്പയുമായി മുത്തൂറ്റ് ഫിൻകോർപ്പ്

Wednesday, Jul 31, 2024
Reported By Admin
Muthoot Fincorp Introduces Vyapar Vikas Gold Loan For Traders with Easy Daily Repayment

കൊച്ചി: 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ (നീല മുത്തൂറ്റ്) പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് വ്യാപാരികൾക്കായി വ്യാപാർ വികാസ് ഗോൾഡ് ലോൺ എന്ന പുതിയ സ്വർണ പണയ വായ്പ അവതരിപ്പിച്ചു. ഏഴു ദിവസം മുതൽ 12 മാസം വരെയാണ് വായ്പ കാലാവധി. തുക ഉപയോഗിച്ച ദിവസങ്ങൾക്കു മാത്രമായിരിക്കും പലിശ ഈടാക്കുക. ഒളിഞ്ഞിരിക്കുന്ന ചാർജുകൾ ഇല്ലാതെ മുൻകൂറായി പണമടയ്ക്കാനുള്ള സംവിധാനം, ക്രെഡിറ്റ് ഹിസ്റ്ററിയിലുള്ള (സിബിൽ സ്കോർ) അയവ്, ആകർഷകമായ പലിശ നിരക്ക് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഡിമിനിഷിങ് രീതിയിലാണ് ഈ പദ്ധതിയിൽ പലിശ കണക്കാക്കുന്നത്. വ്യാപാരികളുടെ ബിസിനസിനു പിന്തുണ നൽകാനും വിപുലീകരിക്കാനും സാധ്യമാകുന്ന തരത്തിൽ ആഭരണങ്ങൾ പണയപ്പെടുത്തി പരമാവധി വായ്പ നേടാൻ ഇതിലൂടെ സാധിക്കും.

വ്യാപാരികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ വ്യാപാർ വികാസ് ഗോൾഡ് ലോൺ അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾ നടത്തുന്നവർക്ക് ഇതു കൂടുതൽ പ്രയോജനകരമാണ്. എളുപ്പത്തിലുള്ള പ്രതിദിന തിരിച്ചടവ്, പ്രത്യേക ചാർജുകളില്ലാതെ മുൻകൂർ പണം അടയ്ക്കാനുള്ള അവസരം, ബാക്കിയുള്ള തുകയ്ക്കു മാത്രം പലിശ ഈടാക്കൽ, ആകർഷകമായ പലിശ നിരക്ക്, ഡിജിറ്റലായി പണം തിരിച്ചടക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ വഴി ഇന്ത്യയിൽ ഉടനീളമുള്ള വ്യാപാരികളെ ശാക്തീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരികൾക്ക് ബ്രാഞ്ചിൽ എത്താതെ മുത്തൂറ്റ് ഫിൻകോർപ്പ് വൺ മൊബൈൽ ആപ്പ് വഴി ഡിജിറ്റലായി തിരിച്ചടവ് നടത്താനുള്ള സൗകര്യവും വ്യാപാർ വികാസ് ഗോൾഡ് ലോണിലുണ്ട്. കൂടാതെ എല്ലാ ദിവസവും ഏതു സമയത്തും എസ്എംഎസ് വഴിയോ ആപ്പ് വഴിയോ ലോൺ തുക ടോപ്പ് അപ്പ് ചെയ്യാനും സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.