- Trending Now:
കൊച്ചി: സാമ്പത്തിക ഉൾപ്പെടുത്തൽ വെല്ലുവിളികളെ നേരിടാനായി നൂതനമായ പരിഹാര മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിന് ഇന്ത്യയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കാനായി രാജ്യവ്യാപകമായി നടത്തുന്ന ഇന്നൊവേഷൻ മത്സരമായ 'മുത്തൂറ്റ് ഫിൻക്ലൂഷൻ ചലഞ്ച് 2025' മുത്തൂറ്റ് ഗ്രൂപ്പ് അവതരിപ്പിച്ചു. 9 ലക്ഷം രൂപയുടെ സമ്മാനങ്ങളും, വിജയികൾക്ക് പ്രത്യേകമായി പ്രീ-പ്ലേസ്മെൻറ് ഇൻറർവ്യൂ (പിപിഐ) അവസരങ്ങളും പുതുമകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു പ്ലാറ്റ്ഫോം ഈ മത്സരം ഒരുക്കുന്നു.
'യുവർ ചാൻസ് ടു പ്രോപെൽ ഇന്ത്യ ടവേഴ്സ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ' എന്ന വിഷയത്തിൽ രാജ്യത്തിൻറെ സാമ്പത്തിക മേഖലയെ മാറ്റിമറിക്കാൻ കഴിവുള്ള വിദ്യാർത്ഥികളിൽ നിന്നുള്ള പുത്തൻ ആശയങ്ങൾ പ്രയോജനപ്പെടുത്താനാണ് ഇത് ലക്ഷ്യമിടുന്നത്. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസും (എംഐടിഎസ്) മുത്തൂറ്റ് ബിസിനസ് സ്കൂളും (എംബിഎസ്) ഈ പദ്ധതിയുടെ നടത്തിപ്പിൻറെ പങ്കാളികളാണ്.
വിവിധ അധ്യയന വർഷങ്ങളിലെ ബിഇ/ബി.ടെക്, ഇൻറഗ്രേറ്റഡ് ഡ്യുവൽ-ഡിഗ്രി വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം തിരഞ്ഞെടുത്ത കോളേജുകളിലെ ഫുൾ ടൈം എംബിഎ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ക്രോസ്-സ്പെഷ്യലൈസേഷനും ക്രോസ്-കാമ്പസ് പങ്കാളിത്തവും അനുസരിച്ച് ടീമുകളിൽ 3 പേർ വരെ ആകാം. മത്സര രീതിയിൽ ഓൺലൈൻ മൂല്യനിർണ്ണയം, എക്സിക്യൂട്ടീവ് സമ്മറി സബ്മിഷൻ, വ്യവസായ പ്രമുഖരുമായുള്ള മാസ്റ്റർ ക്ലാസ്, മികച്ച ടീമുകൾ അവരുടെ പരിഹാര മാർഗ്ഗങ്ങൾ അവതരിപ്പിക്കാനുള്ള ഗ്രാൻഡ് ഫിനാലെ എന്നിവ ഉൾപ്പെടുന്നു. മാർച്ച് 4-നാണ് ഗ്രാൻഡ് ഫിനാലെ. ഓൺലൈനായി രജിസ്ട്രേഷൻ നടത്താം.
മുത്തൂറ്റ് ഫിൻക്ലൂഷൻ ചലഞ്ച് 2025-ലൂടെ ഓരോ ഇന്ത്യക്കാരനും സാമ്പത്തിക സേവനങ്ങൾ കൂടുതൽ ലഭ്യമാക്കാൻ സഹായിക്കുന്ന നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി യുവ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും സാമ്പത്തിക ഉൾപ്പെടുത്തലിനും സാമ്പത്തിക വളർച്ചയ്ക്കും ഉതകുന്ന പരിഹാര മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിന് അവരെ സഹായിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. ഏറ്റവും കഴിവുള്ള ആളുകളുമായി ഇടപഴകുന്നതിലൂടെ സാമ്പത്തിക വിടവ് നികത്തുകയും കൂടുതൽ ഉൾക്കൊള്ളുന്ന സമ്പദ്വ്യവസ്ഥയ്ക്ക് ഉതകുന്ന ആശയങ്ങൾ തിരിച്ചറിയാമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു. സാമ്പത്തികമായി ഉൾക്കൊള്ളുന്ന ഇന്ത്യയെ രൂപപ്പെടുത്താൻ സഹായിക്കുന്ന ഫലപ്രദമായ പരിഹാര മാർഗ്ഗങ്ങൾ ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നതായി മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
വിജയികൾക്ക് 5,00,000 രൂപ, ഫസ്റ്റ് റണ്ണേഴ്സ് അപ്പിന് 3,00,000 രൂപ, സെക്കൻഡ് റണ്ണേഴ്സ് അപ്പിന് 1,00,000 രൂപയാണ് ഇതിലൂടെ ലഭിക്കുന്നത്. 15 മുതൽ 20 ലക്ഷം വരെ വാർഷിക ശമ്പളത്തിൽ പ്രോഡക്റ്റ് മാനേജർ - ഫിനാൻസ് ആൻഡ് ബിസിനസ് അനലിസ്റ്റ് പോലുള്ള ജോലിക്കുള്ള പ്രീ-പ്ലേസ്മെൻറ് ഇൻറർവ്യൂ അവസരങ്ങളും ലഭിക്കും.
https://unstop.com/competitions/muthoot-finclusion-challenge-2025-muthoot-finance-1285698?ref=HMFTRD ഇതിൽ ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.