Sections

മുത്തൂറ്റ് ഫിനാൻസിന് എസ് ആൻറ് പി ഗ്ലോബലിൻറെ ബിബി പ്ലസ് സ്റ്റേബിൾ ഔട്ട്ലുക്ക് റേറ്റിങ്

Friday, Mar 21, 2025
Reported By Admin
Muthoot Finance Upgraded to BB+ Stable Outlook by S&P Global

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ പണയ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ്, എസ് ആൻറ് പി ഗ്ലോബൽ നൽകുന്ന റേറ്റിങ് ബിബി പ്ലസ് സ്റ്റേബിൾ ഔട്ട്ലുക്ക് ആയി ഉയർത്തി. കമ്പനിയുടെ ശക്തമായ സാമ്പത്തിക അടിത്തറ, മികച്ച റിസ്ക്ക് മാനേജ്മെൻറ്, നിയന്ത്രണ സംവിധാനങ്ങളിലൂടെ മികച്ച രീതിയിൽ കടന്നു പോകൽ തുടങ്ങിയവയാണ് ഇതു സൂചിപ്പിക്കുന്നത്. റേറ്റിങിൻറെ കാര്യത്തിൽ ഈ മെച്ചപ്പെടൽ ഉണ്ടായത് മുത്തൂറ്റ് ഫിനാൻസിൻറെ ദീർഘകാല വളർച്ചാ പദ്ധതികളിൽ നിക്ഷേപകർക്കുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കും.

മുത്തൂറ്റ് ഫിനാൻസിന് തങ്ങൾ നൽകിയിരുന്ന ഇഷ്യൂവർ ക്രെഡിറ്റ് റേറ്റിങ് ബിബി/ബിയിൽ നിന്ന് ബിബി പ്ലസ്/ ബി ആയി ഉയർത്തിയിരിക്കുകയാണെന്ന് എസ് ആൻറ് പി ഗ്ലോബൽ റേറ്റിങ്സ് തങ്ങളുടെ വിലയിരുത്തലിൽ ചൂണ്ടിക്കാട്ടി. കമ്പനിയുടെ മികച്ച മൂലധനവും വരുമാനവും അടുത്ത 12 മാസത്തേക്ക് നിലനിർത്തുമെന്നും ശക്തമായ നിയന്ത്രണ സംവിധാനങ്ങളിൽ നിന്നു നേട്ടമുണ്ടാക്കുമെന്നുമാണ് ഇതു സൂചിപ്പിക്കുന്നത്.

തങ്ങളുടെ ബാലൻസ് ഷീറ്റ്, ലാഭക്ഷമത, പ്രവർത്തന മികവ്, സുസ്ഥിര വളർച്ചാ തന്ത്രങ്ങൾ തുടങ്ങിയവ ശക്തമാക്കാൻ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് ഈ റേറ്റിങിലൂടെ പ്രതിഫലിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. നിക്ഷേപകരും പങ്കാളികളും ഉപഭോക്താക്കളും ഉൾപ്പെടെ എല്ലാവരുടേയും ആത്മവിശ്വാസമാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. സുസ്ഥിരതയോടെ വിപണി സാഹചര്യങ്ങളിലൂടെ മുന്നേറാൻ തങ്ങൾക്കുള്ള കഴിവിൽ അവർ വിശ്വസിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.