- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ വായ്പ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസിൻറെ പുതിയ സിഎസ്ആർ പദ്ധതിയായ 'സൗണ്ട്സ്കേപ്പ് പ്രോജക്ട്' കൊച്ചിയിൽ ആരംഭിച്ചു. 'എനേബിളിങ് യങ് ഇയേഴ്സ്' എന്ന ആശയവുമായി നൂതന ശ്രവണസഹായിലൂടെ ശ്രവണ വൈകല്യമുള്ള 100ലധികം കുട്ടികൾക്ക് കേൾക്കാനും ആശയവിനിമയം നടത്താനുമുള്ള ശേഷി ഉറപ്പുവരുത്തി അവരെ ശാക്തീകരിക്കാനാണ് മുത്തൂറ്റ് ഫിനാൻസ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൊച്ചിയിലെ മുത്തൂറ്റ് ഫിനാൻസ് ഹെഡ് ഓഫീസിൽ വെച്ച് നടന്ന പരിപാടി മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ആരോഗ്യ ബോധവൽക്കരണ പരിപാടികളിലൂടെ സുസ്ഥിരമായ ശ്രവണ പരിചരണവും പുനരധിവാസവുമാണ് മുത്തൂറ്റ് ഫിനാൻസ് മുത്തൂറ്റ് സൗണ്ട്സ്കേപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫിറ്റിങ്, ഫോളോ-അപ്പുകൾ, പോസ്റ്റ് ഫിറ്റിങ് റീഹാബിലിറ്റേഷൻ സേവനങ്ങൾ എന്നിവയിലൂടെ പ്രത്യേക കഴിവുള്ള കുട്ടികൾക്ക് ആശയവിനിമയ കഴിവുകളും പഠന പുരോഗതി വർദ്ധിപ്പിക്കുന്നതിനായി കമ്പനി പ്രവർത്തിക്കുന്നു.
വോയ്സ് സ്പീച്ച് ആൻഡ് ഹിയറിംഗ് കെയറുമായി (വോയ്സ് എസ്എച്ച്സി) സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഗുണഭോക്താക്കൾക്ക് ഡോക്യുമെൻറേഷൻ, മെഡിക്കൽ പരിശോധന, ശ്രവണ പരിശോധന എന്നിവ നടത്തി ഓരോരുത്തർക്കും യോജിച്ച ശ്രവണസഹായികൾ നൽകി. 2025 ജനുവരി 7ന് കാസർകോട് ജില്ലയിൽ മുത്തൂറ്റ് ഫിനാൻസ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. കാസർകോട് എംപി ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ വിശിഷ്ടാതിഥിയായിരുന്നു.
ഓരോ കുട്ടിക്കും ബൈനൗറൽ ബിഹൈൻഡ്-ദി-ഇയർ (ബിടിഇ) ശ്രവണസഹായി ഘടിപ്പിക്കുന്നതിനുള്ള ചെലവ് 13000 രൂപയിലധികം വരും. ഉപകരണം, ആക്സസറികൾ, കസ്റ്റമൈസേഷൻ, പോസ്റ്റ്-ഫിറ്റിങ് സേവനങ്ങൾ, മൂന്ന് വർഷത്തെ വാറൻറി എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. 149 ഗുണഭോക്താക്കൾക്ക് (112 പേർ കാസർകോടും, 37 പേർ കൊച്ചിയിലും) ശ്രവണസഹായി നൽകുന്നതിന് 19 ലക്ഷം രൂപയാണ് ചെലവ്. ഘട്ടം ഘട്ടമായി രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിലും ഈ പദ്ധതി നടപ്പിലാക്കാനാണ് മുത്തൂറ്റ് ഫിനാൻസ് ലക്ഷ്യമിടുന്നത്.
കേൾവിക്കുറവ് ഒരു ആരോഗ്യപ്രശ്നമല്ല. ഇത് ആശയവിനിമയം, വിദ്യാഭ്യാസം, അനേകം കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഒരു വെല്ലുവിളിയാണ്. യുവാക്കളുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ നേരത്തെയുള്ള ഇടപെടലിൻറെയും പുനരധിവാസത്തിൻറെയും ആവശ്യകത തങ്ങൾ തിരിച്ചറിയുന്നു. മുത്തൂറ്റ് സൗണ്ട്സ്കേപ്പ് പ്രോജക്റ്റ് ഒരു സിഎസ്ആർ പദ്ധതി എന്നതിലുപരി കേൾവി വൈകല്യമുള്ള കുട്ടികളെ ലോകവുമായി ഇടപഴകാൻ സഹായിക്കുന്ന ഒരു ദൗത്യമാണ്. യുവതലമുറയെ ശാക്തീകരിക്കുന്നതിലൂടെ അഭിവൃദ്ധി നേടുന്ന ഒരു സമൂഹത്തിൽ നിന്ന് പ്രയോജനം നേടുന്നതിന് ഓരോ വ്യക്തിക്കും തുല്യ അവസരങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക വികസനത്തിനായി പ്രവർത്തിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത്. ഈ പ്രത്യേക കഴിവുള്ള കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത സമൂഹത്തിൽ സമഗ്രമായ വളർച്ച കൊണ്ടുവരുക എന്ന തങ്ങളുടെ ലക്ഷ്യവുമായി ഒത്തുപോകുന്നതാണെന്ന് മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ്ജ് അലക്സാണ്ടർ പറഞ്ഞു.
എറണാകുളത്ത് ഓൺലൈൻ ബോധവൽക്കരണ ക്യാമ്പയിനിലൂടെ കണ്ടെത്തിയ അധിക ഗുണഭോക്താക്കൾക്കൊപ്പം കാസർകോട് ചായോത്ത് ജ്യോതിഭവൻ സ്കൂൾ ഫോർ ഹിയറിങ് ഇംപയേർഡ്, മാർത്തോമ സ്കൂൾ ഫോർ ദ ഡെഫ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സൗണ്ട്സ്കേപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
ക്രിയാത്മകവും എന്നെന്നേക്കുമായ സ്വാധീനം സൃഷ്ടിക്കുന്നതിനുള്ള മുത്തൂറ്റ് ഫിനാൻസിൻറെ തുടർച്ചയായ പരിശ്രമങ്ങളിൽ ഈ പദ്ധതിയ്ക്ക് ഒരു പ്രധാന സ്ഥാനമാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.