- Trending Now:
കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിൻറെ സിഎസ്ആർ വിഭാഗമായ മുത്തൂറ്റ് എം ജോർജ്ജ് ഫൗണ്ടേഷൻ ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി കേരളത്തിൽ നിന്നുള്ള 30 മികച്ച വിദ്യാർത്ഥികൾക്ക് 48 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകൾ നൽകി.
2024 നവംബർ 30 ശനിയാഴ്ച കൊച്ചിയിലെ മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി 2023-24-ൻറെ ഭാഗമായി എംബിബിഎസ്, എഞ്ചിനീയറിംഗ്, ബിഎസ്സി നഴ്സിംഗ് തുടങ്ങിയ പ്രൊഫഷണൽ ബിരുദങ്ങൾ നേടുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിന് സ്കോളർഷിപ്പുകൾ നൽകി.
ഈ വർഷത്തെ പദ്ധതിയോടെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിനായി 2017 മുതൽ കമ്പനി മൊത്തം 3,71,85,000രൂപ ചെലവഴിച്ചു.
കൂടാതെ, 2024-25 സാമ്പത്തിക വർഷത്തെ മുത്തൂറ്റ് എം ജോർജ്ജ് പ്രൊഫഷണൽ സ്കോളർഷിപ്പ് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങിൽ നിർവ്വഹിച്ചു. സ്കോളർഷിപ്പിന് അർഹതയുള്ളവർക്ക് https://mgmscholarship.muthootgroup.comൽ ഓൺലൈനായി അപേക്ഷിക്കാം അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് 0484-4804079 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു, മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ. ആർ. ബിജിമോൻ, മുത്തൂറ്റ് ഗ്രൂപ്പ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ ബാബു ജോൺ മലയിൽ, വരിക്കോലിയിലെ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വർഷങ്ങളായി മുത്തൂറ്റ് ഫിനാൻസ് വിദ്യാഭ്യാസ രംഗത്തെ നിരവധി കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത്വ പരിപാടികളിൽ സജീവമായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാനും എല്ലാ കുട്ടികൾക്കും തുല്യ അവസരവും മികച്ച വിദ്യാഭ്യാസവും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മൊത്തം സ്കോളർഷിപ്പ് പദ്ധതിയായ 48 ലക്ഷം രൂപയിൽ 10 എംബിബിഎസ് വിദ്യാർത്ഥികൾക്ക് 2.4 ലക്ഷം വീതവും 10 ബി.ടെക് വിദ്യാർത്ഥികൾക്ക് 1.2 ലക്ഷം രൂപ വീതവും 10 ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 1.2 ലക്ഷം വീതവും നൽകി.
ഓരോ കുട്ടിക്കും അവരുടെ സാമ്പത്തിക സാഹചര്യം കണക്കാക്കാതെ മികച്ച വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നതായും അർഹരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സിഎസ്ആർ പദ്ധതിയെന്നും മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. യുവ പ്രതിഭകളാണ് രാജ്യത്തിൻറെ ഭാവി. മികച്ച വിദ്യാഭ്യാസം ഈ വിദ്യാർത്ഥികളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും സഹായിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നു. വിദ്യാഭ്യാസം ഓരോ വ്യക്തിയെയും ശാക്തീകരിക്കുകയും ദേശീയ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യും. പുതിയൊരു ഭാവിയെ വാർത്തെടുക്കാനുള്ള കാഴ്ചപ്പാടുമായി ഒത്തുപോകുതിൽ സന്തോഷമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായ വെല്ലുവിളികൾക്കിടയിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നതായി ടി.ജെ. വിനോദ് എംഎൽഎ പറഞ്ഞു. നമ്മുടെ രാജ്യത്തിൻറെ ഭാവിക്കായി വിദ്യാർത്ഥികൾക്ക് തുല്യ അവസരം നൽകാനും ഉന്നത വിദ്യാഭ്യാസത്തിലൂടെ അവരുടെ കഴിവുകൾ വർദ്ധിപ്പിക്കാനുമുള്ള മുത്തൂറ്റ് ഫിനാൻസിൻറെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുന്നു. ഈ സ്കോളർഷിപ്പ് അർഹരായ വിദ്യാർത്ഥളെ സഹായിക്കുന്നതിനൊപ്പം സമൂഹത്തിൻറെ മൊത്തത്തിലുള്ള പുരോഗതിക്ക് മുതൽ കൂട്ടാകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.