- Trending Now:
കൊച്ചി: ഇന്ത്യയിലെ 788 ജില്ലകളിലുമുള്ള 8, 9 ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിഭാധനരായ സ്കൂൾ വിദ്യാർത്ഥികൾക്ക് അടുത്ത വർഷം (സാമ്പത്തിക വർഷം 2026) ഒരു കോടി രൂപയുടെ സ്കോളർഷിപ്പുകൾ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് പ്രഖ്യാപിച്ചു. കമ്പനിയുടെ ദീർഘകാല സിഎസ്ആർ ശ്രമങ്ങളുടെ ഭാഗമായും സെക്കൻഡറി വിദ്യാർത്ഥികളുടെ അക്കാദമിക് മികവ് അംഗീകരിക്കുകയെന്ന ലക്ഷ്യത്തോടെയുമുള്ള പദ്ധതി മുത്തൂറ്റ് എം ജോർജ് എക്സലൻസ് അവാർഡുകളുടെ 15-ാം വാർഷിക ആഘോഷവേളയിൽ പ്രഖ്യാപിച്ചു.
മുത്തൂറ്റ് ഫിനാൻസ് ഈ വർഷം 1400-ലധികം വിദ്യാർത്ഥികൾക്ക് 43 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകി. രാജ്യവ്യാപകമായി യുവമനസ്സുകൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ വളർത്തിയെടുക്കുന്നതിനും സാമൂഹിക പുരോഗതിക്കായി സമർപ്പിതരായ ഉത്തരവാദിത്തമുള്ള ഒരു കോർപ്പറേറ്റ് സ്ഥാപനമെന്ന നിലയിൽ മുത്തൂറ്റ് ഫിനാൻസിൻറെ പങ്ക് കൂടുതൽ ഉറപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഈ സംരംഭം അടിവരയിടുന്നു.
എറണാകുളത്തെ മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസിൽ ഇന്ന് നടന്ന എക്സലൻസ് അവാർഡ് വിതരണ ചടങ്ങ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈപ്പിൻ കേരള നിയമസഭാംഗം കെ.എൻ. ഉണ്ണികൃഷ്ണൻ, സ്കൈലൈൻ ബിൽഡേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.വി. അബ്ദുൾ, അസീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിൻറെ ആവശ്യജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഫിനാൻസിൻറെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി രോഹിത് രാജ് മുഖ്യപ്രഭാഷണം നടത്തി. മുത്തൂറ്റ് ഫിനാൻസിൻറെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയുമായ കെ.ആർ. ബിജിമോൻ, എറണാകുളം റീജിയണൽ മാനേജർ വിനോദ്, മുത്തൂറ്റ് ഫിനാൻസിൻറെ സിഎസ്ആർ എഎം ജാൻസൺ വർഗീസ് എന്നീ വിശിഷ്ടാതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ നിരവധി സിഎസ്ആർ സംരംഭങ്ങളിൽ മുത്തൂറ്റ് ഫിനാൻസ് മുൻപന്തിയിലാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള മികവുറ്റ വിദ്യാർത്ഥികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുത്തൂറ്റ് എം ജോർജ് എക്സലൻസ് അവാർഡുകൾ 2010 ൽ ആരംഭിച്ചത്. ഈ പാൻ-ഇന്ത്യ സംരംഭത്തിൻറെ ഭാഗമായി മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ 3
കോടിയിലധികം രൂപ വിതരണം ചെയ്യുകയും ഇന്ത്യയിലുടനീളമുള്ള 10,000 വിദ്യാർത്ഥികൾക്ക് പ്രയോജനം നേടുകയും ചെയ്തിട്ടുണ്ട്. അക്കാദമിക് മികവ് വളർത്തുന്നതിനും അർഹരായ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനുമുള്ള മുത്തൂറ്റ് ഫൗണ്ടേഷൻറെ സമർപ്പണത്തെ ഈ രാജ്യവ്യാപകമായ ശ്രമം ഊട്ടിയുറപ്പിക്കുന്നു.
'ഗുണമേന്മയുള്ള വിദ്യാഭ്യാസം മെച്ചപ്പെട്ട ജീവിതത്തിനുള്ള അടിസ്ഥാന ആവശ്യകതയാണെന്ന് മുത്തൂറ്റ് ഫിനാൻസിൽ തങ്ങൾ ഉറച്ചു വിശ്വസിക്കുന്നുവെന്നു മുത്തൂറ്റ് ഫിനാൻസിൻറെ മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു, . 15 വർഷമായി മുത്തൂറ്റ് എം ജോർജ് എക്സലൻസ് അവാർഡുകൾ പ്രഗത്ഭരായ യുവ മനസ്സുകളെ ശാക്തീകരിക്കുന്നു, ഈ പാരമ്പര്യം തുടരുന്നതിൽ തങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്. വിദ്യാഭ്യാസം തങ്ങളുടെ സിഎസ്ആർ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പട്ടതാണ്. വരും വർഷത്തേക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്യുന്ന ഈ സാഹചര്യത്തിൽ, മികച്ച വിദ്യാർത്ഥികളെ പിന്തുണയ്ക്കുകയും അവരെ ഉന്നമിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ദൗത്യം. സാമ്പത്തിക ബുദ്ധിമുട്ടുകൾ അവരുടെ അക്കാദമിക് സ്വപ്നങ്ങൾക്ക് വിള്ളലേൽപ്പിക്കാതിരിക്കാൻ ഇത് സഹായിക്കും. വരും വർഷങ്ങളിൽ ഈ സംരംഭം വിപുലീകരിക്കാനും ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ശാക്തീകരിക്കാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഏറ്റവും കഴിവുള്ള യുവമനസ്സുകളുടെ നാടാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയാണ് നമുക്ക് അവരുടെ പൂർണ്ണ ശേഷി പുറത്തു കൊണ്ടുവരാൻ കഴിയുന്നത്. മുത്തൂറ്റ് എം ജോർജ് എക്സലൻസ് അവാർഡുകൾ പോലുള്ള സംരംഭങ്ങൾ ഈ ദർശനം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. പിന്നോക്ക പശ്ചാത്തലങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിലൂടെ, മുത്തൂറ്റ് ഫിനാൻസ് വ്യക്തിഗത ജീവിതത്തെ പരിവർത്തനം ചെയ്യുക മാത്രമല്ല, ആഗോള ശക്തികേന്ദ്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു. പ്രതിഭകളെ വളർത്തുന്നതിനായി കോർപ്പറേറ്റ് സ്ഥാപനങ്ങൾ മുന്നോട്ട് വരുന്നത് കാണുന്നത് സന്തോഷകരമാണ്, ഈ ലക്ഷ്യത്തോടുള്ള അവരുടെ തുടർച്ചയായ പ്രതിബദ്ധത അഭിനന്ദാർഹമാണ്? വൈപ്പിൻ കേരള നിയമസഭാംഗം കെ.എൻ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സമൂഹ പരിവർത്തനം എന്നിവയിൽ സ്വാധീനമുള്ള സിഎസ്ആർ സംരംഭങ്ങൾ നടപ്പിലാക്കുന്നതിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു പാരമ്പര്യമുണ്ട്. ജീവിതങ്ങളെ ഉയർത്തുന്നതിനും കൂടുതൽ നീതിയുക്തമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നതിനും വിദ്യാഭ്യാസത്തിൻറെ പരിവർത്തന ശക്തിയിൽ ഫൗണ്ടേഷൻറെ വിശ്വാസത്തെയും ഈ പരിപാടി പ്രദർശിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.