- Trending Now:
കൊച്ചി: അന്താരാഷ്ട്ര ക്ലൈമറ്റ് ആക്ഷൻ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ വായ്പ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ് കൊച്ചിയിലെ ഹെഡ് ഓഫിസിലെ എല്ലാ ജീവനക്കാർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. ജീവനക്കാരുടെ വ്യക്തിഗത സാമൂഹ്യ പ്രതിബദ്ധത വർധിപ്പിക്കുന്ന രീതിയിൽ എല്ലാ ജീവനക്കാരും വൃക്ഷത്തൈകൾ നടുന്നത് പ്രോൽസാഹിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മുത്തൂറ്റ് ഹെഡ് ഓഫീസിൽ നടന്ന വൃക്ഷത്തൈ വിതരണം മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇഡി & സിഒഒ കെ ആർ ബിജിമോൻ, സിഎഫ്ഒ ഉമ്മൻ കെ മാമ്മൻ, ഹെഡ് അക്കൗണ്ട്സ് ആൻഡ് ടാക്സേഷൻ മനോജ് ജേക്കബ്, മുത്തൂറ്റ് ഫിനാൻസിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.
കാലാവസ്ഥാ മാറ്റങ്ങളെ ചെറുക്കുന്നതിനും സുസ്ഥിര മാർഗങ്ങൾ പ്രോൽസാഹിപ്പിക്കാനുമുള്ള ആഗോള നീക്കങ്ങളുടെ ഭാഗമായാണ് മുത്തൂറ്റ് ഫിനാൻസിൻറെ ഈ പരിപാടി. ജീവനക്കാരിൽ സമാനമായ മൂല്യങ്ങളും പരിസ്ഥിതി സംരക്ഷണത്തിൻറെ ഒരു സംസ്കാരം വളർത്തിയെടുക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ ഓരോ വ്യക്തിക്കും സ്ഥാപനത്തിനും ഉത്തരവാദിത്തമുണ്ടന്നാണ് മുത്തൂറ്റ് ഫിനാൻസ് വിശ്വസിക്കുന്നത്. സൗരോർജ്ജ പാനലുകൾ, പരിസ്ഥിതി സംരക്ഷണത്തിനു സഹായിക്കുന്ന ക്രിയാത്മക ബിസിനസ് രീതികൾ തുടങ്ങിയലൂടെ സുസ്ഥിരതയ്ക്കായുള്ള സജീവ നീക്കങ്ങളാണ് തങ്ങൾ നടത്തുന്നത്. വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നതിലൂടെയും നട്ടുപിടിപ്പിക്കുന്നതിലൂടെയും നമ്മുടെ പാരിസ്ഥിതിക വ്യതിയാനങ്ങൾ കുറയ്ക്കുന്നതിനുള്ള ചെറുതും എന്നാൽ പ്രധാനപ്പെട്ട ഒരു ചുവടുവെയ്പ്പ് നടത്തുകയാണ്. ഭാവി തലമുറകൾക്കായി മികച്ച ഭൂമിയ്ക്കായി സുസ്ഥിരമായ രീതികൾ സ്വീകരിക്കാൻ ഈ പരിപാടി തങ്ങളുടെ ജീവനക്കാർക്കും സമൂഹത്തിനും പ്രചോദനമാകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജോർജ് പറഞ്ഞു.
കേരള മ്യൂസിയത്തിൽ സോളാർ പവർ പ്ലാൻറ്, തിപേശ്വർ വന്യജീവി സങ്കേതത്തിലും മെൽഘട്ട് ടൈഗർ റിസർവിലും സോളാർ പമ്പുകൾ, മധുര ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ബയോമെഡിക്കൽ വേസ്റ്റ് സ്റ്റോറേജ് റൂം തുടങ്ങി നിരവധി കാര്യങ്ങൾ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.